Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 18 December 2011

വി.ആര്‍.സി. വെങ്ങളത്തിന് ഇത് അഭിമാനമുഹൂര്‍ത്തം



ചേമഞ്ചേരി: സംസ്ഥാന പുരുഷ-വനിത വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് വെങ്ങളത്ത് വിജയകരമായി സംഘടിപ്പിച്ച വി.ആര്‍.സി. വെങ്ങളത്തിന് ഇത് അഭിമാന മുഹൂര്‍ത്തം. രണ്ടുതവണ ജില്ലാ വോളിബോള്‍ മത്സരം വെങ്ങളം റിക്രിയേഷന്‍ ക്ലബ് സംഘടിപ്പിച്ചിരുന്നു. ഈ അനുഭവത്തിന്റെ കരുത്തിലാണ് സംസ്ഥാന വോളിബോള്‍ മത്സരം ഏറ്റെടുത്ത് വിജയിപ്പിച്ചത്.


സംസ്ഥാനതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന പല മത്സരങ്ങളും ഏറ്റെടുത്ത് നടത്തിയിട്ടും ഒരു ചെറു ഷെഡ്ഡിലാണ് വെങ്ങളം വി.ആര്‍.സി ക്ലബ്..............
പ്രവര്‍ത്തിക്കുന്നത്. മലാപ്പറമ്പ്-വെങ്ങളം ബൈപ്പാസിനായി ഏറ്റെടുത്ത സ്ഥലത്താണ് വി.ആര്‍.സി. വെങ്ങളത്തിന്റെ ഓഫീസ്. ബൈപ്പാസ് വരുന്നതോടെ ഓഫീസിന് പുതിയ സ്ഥലം കണ്ടെത്തണം. മികച്ച വോളിബോള്‍ ടീം സ്വന്തമായുള്ള ക്ലബ്ബില്‍ 90 അംഗങ്ങളാണുള്ളത്.


പ്രദേശത്ത് 15 തെരുവുവിളക്കുകള്‍ ക്ലബിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ചു. 15 ട്രോമാകെയര്‍ വളണ്ടിയര്‍മാരെയും പരിശീലിപ്പിച്ചു രംഗത്തിറക്കി. മണ്ഡലകാലത്ത് ശബരിമല തീര്‍ഥാടകര്‍ക്ക് ഭിക്ഷ നല്കലും റംസാന്‍ സമയത്ത് ഇഫ്താര്‍ മീറ്റും സംഘടിപ്പിക്കാറുണ്ട്. ക്ലബ്ബിന്റെ പ്രസിഡന്റ് കെ.പി. ഷൈജുവും സെക്രട്ടറി ഷാജി എം. ബല്‍റാമുമാണ്.

Discuss