കൊയിലാണ്ടി: ഉപജില്ലാ സ്കൂള്‍ കലോല്‍സവത്തില്‍ പൊതുവിഭാഗത്തിലും അറബിക് കലോല്‍സവത്തിലും കാപ്പാട് ഇലാഹിയ ഹയര്‍ സെക്കന്‍ഡറി സ്കൂളും പൊതുവിഭാഗത്തില്‍ തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളും എച്ച്എസ്എസ് വിഭാഗത്തില്‍ കൊയിലാണ്ടി ഗവ. മാപ്പിള ഹയര്‍ സെക്കന്‍ഡറി സ്കൂളും ചാംപ്യന്‍മാരായി.
ഹൈസ്കൂള്‍ വിഭാഗം അറബിക് കലോല്‍സവത്തില്‍ കൊയിലാണ്ടി ഐസിഎസും സംസ്കൃത കലോല്‍സവത്തില്‍ പൊയില്‍ക്കാവ് ഹയര്‍ സെക്കന്‍ഡറിയും യുപി വിഭാഗത്തില്‍ ചെങ്ങോട്ടുകാവ് ഈസ്റ്റ് യുപി സ്കൂളും ചാംപ്യന്‍മാരായി. പൊതുവിഭാഗത്തില്‍ പൊയില്‍ക്കാവ് യുപി സ്കൂള്‍ രണ്ടാം സ്ഥാനം നേടി. എച്ച്എസ് വിഭാഗത്തില്‍ ഇലാഹിയ ഹയര്‍ സെക്കന്‍ഡറിയും എച്ച്എസ്എസ് വിഭാഗത്തില്‍ കൊയിലാണ്ടി ബോയ്സ് ഹയര്‍ സെക്കന്‍ഡറിയും രണ്ടാം സ്ഥാനം നേടി.
യുപി വിഭാഗം സംസ്കൃതോല്‍സവത്തില്‍ ആന്തട്ട ജിയുപി സ്കൂള്‍, അറബിക് കലോല്‍സവത്തില്‍ ഐസിഎസ് കൊയിലാണ്ടി, എല്‍പി വിഭാഗത്തില്‍ ചേമഞ്ചേരി യുപി സ്കൂള്‍, ആന്തട്ട ജിയുപി സ്കൂള്‍ എന്നിവ രണ്ടാം സ്ഥാനം നേടി. എ.കെ. ശശീന്ദ്രന്‍ എംഎല്‍എ സമ്മാനദാനം നടത്തി. പിടിഎ പ്രസിഡന്റ് പി. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കെ. രാജേന്ദ്രന്‍, പി.കെ. രാധാകൃഷ്ണന്‍, വള്ളില്‍ രാധാകൃഷ്ണന്‍, പ്രധാനാധ്യാപിക വി.എം. ആനന്ദവല്ലി എന്നിവര്‍ പ്രസംഗിച്ചു.