ചേമഞ്ചേരി: ജനങ്ങളുടെ ജീവന് യാതൊരുവിധ സുരക്ഷിതത്വവും ഇല്ലാത്തരീതിയിലാണ് തൂവ്വക്കോട് മലയില്‍ പടക്കനിര്‍മാണ ശാലകള്‍ പ്രവര്‍ത്തിക്കുന്നത്.
ലൈസന്‍സുള്ളതും ഇല്ലാത്തതുമായ ഒട്ടേറെ പടക്ക നിര്‍മാണ കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. വര്‍ഷങ്ങളായി പലരുടെയും കുലത്തൊഴിലാണ് പടക്കനിര്‍മാണം. ഉത്സവം, വിഷു, മറ്റ് ആഘോഷങ്ങള്‍ എന്നിവ അടുത്തതോടെ പടക്ക നിര്‍മാണശാലകളെല്ലാം സജീവമാണ്. ഓലപ്പടക്കങ്ങളാണ് പലരും നിര്‍മിക്കുന്നത്. എന്നാല്‍ ലൈസന്‍സുള്ളവര്‍ കാതടപ്പിക്കുന്ന ഡയനാമിറ്റുകളും ഗുണ്ടുകളും നിര്‍മിക്കുന്നുണ്ട്. പലര്‍ക്കും കുറച്ചുമാത്രം വെടിമരുന്ന് സൂക്ഷിക്കാനുള്ള ലൈസന്‍സേ ഉള്ളൂവെങ്കിലും അതിന്റെ പതിന്മടങ്ങ് വെടിമരുന്ന് ചാക്കുകളിലും മറ്റും സൂക്ഷിക്കുന്നുണ്ട്.
പടക്കനിര്‍മാണ ശാലയുടെ ചുറ്റിലും വീടുകളാണ്. ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ മാത്രമേ നിര്‍മാണ ശാലകള്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. ദുരന്തമുണ്ടായപ്പോള്‍ ഫയര്‍ ഫോഴ്‌സിന് പോലും എളുപ്പം ചെന്നെത്താന്‍ കഴിയാത്ത സ്ഥലത്താണ് ശാല പ്രവര്‍ത്തിച്ചത്. 2010 സപ്തംബര്‍ 16ന് ചേലിയ പുഴയോരത്ത് പടക്കനിര്‍മാണ ശാലയില്‍ സ്‌ഫോടനം നടന്നിരുന്നു.