Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 13 November 2011

കാപ്പാട് ബീച്ച് വിനോദസഞ്ചരികളെ മാടിവിളിക്കുമ്പോള്‍


                      1498 മെയ് മാസം വാസ്കോഡഗാമകപ്പലിറങ്ങിയത് മുതല്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായ കാപ്പാട് ഇന്നും വിനോദ സഞ്ചാരികള്‍ക്ക് ഹരമായി നില്‍ക്കുന്നു.ചരിത്രാന്വേഷകര്‍ ,വിദേശികള്‍, കുട്ടികള്‍ , മുതിര്‍ന്നവര്‍, സ്ത്രീകള്‍ എല്ലാം ഇവിടെ സന്ദര്‍ശകരായി എത്തുന്നു. ഫ്രാന്‍സ്, ജര്‍മ്മനി,ഇംഗ്ലണ്ട് എന്നീ അയല്‍ രാജ്യങ്ങളില്‍ നിന്നും യുപി ബീഹാര്‍ എന്നീ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമാണ് ഇവിടേക്ക് ധാരാളമായി സന്ദര്‍ശകര്‍ എത്തുന്നത്. കോഴിക്കോട് കൊയിലാണ്ടി റൂട്ടില്‍ കാട്ടിലപ്പീടിക വെങ്ങളം തിരുവങ്ങൂര്‍ പൂക്കാട് എന്നിവിടങ്ങളില്‍ നിന്നും പടിഞ്ഞാറോട്ട് തിരിഞുള്ള കാപ്പാട് ബീച്ച് മറ്റുള്ള ബീച്ചുകളെ അപേക്ഷിച്ച് ഇവിടുത്തെ വൃത്തി തന്നെയാണ് എടുത്ത് പറയേണ്ട ഘടകം.

അന്താരാഷ്ട്ര നിലവാരത്തിലുള്ള രണ്ട് റിസോര്‍ട്ടുകളും ഇവിടുത്തെ പ്രത്യേകതയാണ്. അവിടെ അന്താരാഷ്ട്ര നിലവാരത്തേക്കാളും കൂടുതലുള്ള വില നിലവാരം ആണെന്നത് കയറുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ടതാണ്.

മുമ്പ് പൂളി മണല നിറഞ്ഞിരുന്ന ഭാഗങ്ങളൊക്കെ ആധുനിക വത്കരണത്തിന്റെ ഭാഗമായി Interlock കള്‍ പതിച്ചതും സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കാരണമായിട്ടുണ്ട്. ഏറ്റവും ഒടുവിലത്തെ International Kite Festival കാപ്പാട് വെച്ച് നടന്നത് ലക്ഷങ്ങളെ സാക്ഷി നിര്‍ത്തിയായിരുന്നു. ഞായറാഴ്ചകളില്‍ അഭൂതപൂര്‍വ്വമായ തിരക്ക് ആണ് കാപ്പാട് അനുഭവപെടാറുള്ളത്. ഗാര്‍ഡുകള്‍ ശുഷ്കാന്തി കാണിച്ചില്ലെങ്കില്‍ ബീച്ചിന്റെ സൌന്ദര്യം അധികം നീണ്ട് നില്‍ക്കില്ല എന്നത് അധികാരികള്‍ ഗൌരവത്തില്‍ എടുക്കേണ്ടതാണ്. പ്രഭാത സവാരിക്ക് ആളുകള്‍ വര്‍ദ്ധിക്കാന്‍ കാരണം ബീച്ചിന്റെ സൌന്ദര്യം നുകരാന്‍ കൂടിയാണ്.സാമൂഹ്യദ്രോഹികള്‍ ആര്‍ത്തിയോടെ മണല്‍ ഊറ്റിയെടുത്ത് വില്‍ക്കുന്നത് അധികൃതര്‍ ഉറക്കം നടിച്ചിരിക്കുന്നതിലൂടെ കാപ്പട് ബീച്ചിന്റെ തകര്‍ച്ചയെ മാടി വിളിക്കുകയാണ്.
മഹാനഗരം മുതല്‍ വീരപുത്രന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കും ചില അന്യഭാഷാ ചിത്രങ്ങള്‍ക്കും ലൊക്കേഷന്‍ ആയ കാപ്പാട് ഞായറായ്ചകളില്‍ വിനോദ സഞ്ചാരികളെ കൊണ്ട് വീര്‍പ്പ് മുട്ടുകയാണ്. ലോക ടൂറിസം ഭൂപടത്തില്‍ ഉയര്‍ന്ന സ്ഥാനം അലങ്കരിക്കുന്ന കാപ്പാട് ബീച്ച് കുടുംബസമേതം ഒഴിവുദിനങ്ങള്‍ ചിലവഴിക്കാന്‍ പറ്റിയ ഒരു ഇടം കൂടിയാണ്. 

Discuss