ജോലിയില്ലാത്ത സമയങ്ങളില്‍ മക്കള്‍ക്ക് ആഹാരം കൊസുക്കേണ്ടേ എന്ന പൂഴി കള്ളന്മാരുടെ വാദവും തെറ്റന്ന് പറയാന്‍ വയ്യ. തങ്ങള്‍ ആരെയും ഉപദ്രവിക്കുകയോ പൊന്നും പണവും ഒന്നും അപഹരിക്കുകയും ചെയ്യാത്തിടത്തോളം തങ്ങളെ കുറ്റം പറയാന്‍ കഴിയില്ല എന്ന മറുവാദവും അവര്‍ ഉന്നയിക്കുന്നു. ആര്‍ത്തിയോടെ മണല്‍ ഊറ്റിയെടുക്കുന്നത് കൊണ്ട് കടലമ്മ ക്ഷോഭിക്കുമെന്നും അമ്മ തിരിച്ചു പണിയുമെന്നുമുള്ള ചില ബുദ്ധിജീവികളുടെ നിരീക്ഷണം ശ്രദ്ധേയമാണ്. അതൊക്കെ വരുന്നിടത്ത് വെച്ച് കാണാമെന്ന് 'പൂഴി കള്ളന്‍സ് അസോസിയേഷന്‍' (PKA) പ്രസിഡന്റ് കണ്ണന്‍കടവിലെ നാട്ടുകൂട്ടത്തില്‍ പറഞ്ഞു. മാത്രമല്ല രാത്രി കാലങ്ങളില്‍ പോലീസുകാര്‍ ഇട്ട് ഓടിക്കുന്നത് കാരണം ഉണ്ടാവുന്ന പരിക്കുകള്‍ക്ക് ഗവര്‍മെന്റ് ധനസഹായം പ്രഖ്യാപ്പിക്കണം എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ഇതിനായി ഒരു ഭീമ ഹരജി കൊടുക്കാനുള്ള ഒരുക്കത്തിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.
അത് എന്ത് തന്നെ ആയാലും കണ്ണന്‍കടവുകാര്‍ ഉറങ്ങുമ്പോള്‍ കള്ളന്‍മാര്‍ അവരുടെ ജോലിയില്‍ സജീവമായിരിക്കും.
'വെളിച്ചം ദുഖമാണുണ്ണീ ഇരുട്ടല്ലോ സുഖപ്രദം'
ആര്‍ കെ കണ്ണന്‍കടവ്