Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 13 November 2011

ചേമഞ്ചേരി റെയില്‍വേ പാതയോരത്ത് കൈതപ്പുലിയുണ്ടെന്ന് ആശങ്ക


ചേമഞ്ചേരി:ചേമഞ്ചേരിക്കും തിരുവങ്ങൂരിനും ഇടയില്‍ മുഖച്ചേരി ഭാഗത്ത് കൈതപ്പുലി ഇറങ്ങിയതായി നാട്ടുകാര്‍ക്ക് ആശങ്ക. റെയില്‍വേ പാതയോരത്തെ കുറ്റിക്കാടുകളിലാണ് പുലിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നത്. പോലീസും, വില്ലേജ് അധികൃതരും സ്ഥലത്ത് അന്വേഷണം നടത്തിയെങ്കിലും കൈതപ്പുലിയെ കണ്ടെത്താനായിട്ടില്ല. രണ്ട് പുലികള്‍ ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. തവിട്ട്കലര്‍ന്ന പുള്ളിയോട് കൂടിയ ജീവിക്ക് ആടിനോളം ഉയരമുണ്ട്. മാവിലേരി അബ്ദുള്ളക്കോയ, മാണിക്കോത്ത് ദാമോദരന്‍, തുടങ്ങിയവര്‍ പുലിയെ കണ്ടതായി പറയുന്നു. രാത്രികാലങ്ങളിലാണ് ഇതിനെ കാണുന്നത്. പ്രദേശവാസികള്‍ റെയില്‍വേ പാതയോരത്ത് വൈദ്യുതി വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കുറ്റിക്കാടുകള്‍ വെട്ടിത്തെളിച്ചപ്പോള്‍ വലിയ മാളം കണ്ടതായും പറയുന്നു. റെയില്‍വേ പാതയോരത്ത് നിറയെ കുറ്റിക്കാടുകളും കൈതച്ചെടികളുമാണ്. ഇവ അടിയന്തരമായി വെട്ടിമാറ്റി ജനങ്ങളുടെ ഭീതി മാറ്റണമെന്നാണ് ആവശ്യം.

Discuss