Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Thursday, 1 March 2012

ചരിത്രകാരന്‍ ഡോ. എസ്.എം. മുഹമ്മദ്കോയ അന്തരിച്ചു


ചരിത്രകാരന്‍ ഡോ. എസ്.എം. മുഹമ്മദ്കോയ അന്തരിച്ചു
കോഴിക്കോട്: ചരിത്രകാരനും പൗരപ്രമുഖനുമായ പ്രഫ. ഡോ. എസ്.എം. മുഹമ്മദ്കോയ (70) നിര്യാതനായി. കാലിക്കറ്റ് യൂനിവേഴ്സിറ്റി ചരിത്രവിഭാഗം  മുന്‍ മേധാവിയാണ്. ഹൃദയാഘാതത്തെതുടര്‍ന്ന് ബുധനാഴ്ച രാത്രി
സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കാണ് മരിച്ചത്. ഫ്രാന്‍സിസ് റോഡിലെ മനന്തലപ്പാലം 'റോഷ്നി'യിലായിരുന്നു താമസം. മൗലാനാ ആസാദ് ഫൗണ്ടേഷന്‍, പി.പി. ഉമ്മര്‍കോയ ഫൗണ്ടേഷന്‍, മൈത്രി ഫോറം, മുസ്ലിം സര്‍വീസ് സൊസൈറ്റി, കുറ്റിച്ചിറ സിയസ്കോ, നാലകത്ത് ഖാദി ഫൗണ്ടേഷന്‍, കണ്ണഞ്ചേരി റഫീഖുല്‍ ഇസ്ലാം മസ്ജിദ്-മദ്റസ കമ്മിറ്റി, ഭാഷാസമന്വയവേദി, എം.എം. ഓള്‍ഡ്ബോയ്സ് അസോസിയേഷന്‍ തുടങ്ങി നിരവധി സംഘടനകളുടെ സാരഥിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്, സൗത് ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്, തിരുവനന്തപുരം ഇന്റര്‍ ഡിസിപ്ലിനറി സ്റ്റഡീസ്, ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കൗണ്‍സില്‍ എന്നിവയില്‍ അംഗമായിരുന്നു. വാഴയൂര്‍ 'സാഫി'യില്‍ ഗെസ്റ്റ് ലെക്ചററായി പ്രവര്‍ത്തിച്ചു. 'മലബാറിലെ മാപ്പിളമാര്‍' എന്ന ഗവേഷണഗ്രന്ഥത്തിന് 1988ല്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍നിന്ന് പിഎച്ച്.ഡി ബിരുദം ലഭിച്ചു. നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ രചിച്ചിട്ടുണ്ട്.
മാതൃഭൂമി, ചന്ദ്രിക ദിനപത്രങ്ങളില്‍ 'സംഹദ്' എന്ന തൂലികാനാമത്തില്‍ സ്പോര്‍ട്സ് നിരൂപണങ്ങളും ലേഖനങ്ങളുമെഴുതിയിരുന്നു. കുറ്റിച്ചിറ മുനിസിപ്പല്‍ ഹയര്‍ എലിമെന്ററി സ്കൂള്‍, എം.എം ഹൈസ്കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളജ്, കേരള യൂനിവേഴ്സിറ്റി കാലിക്കറ്റ് സെന്റര്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പരേതനായ പി.എം. ആലിക്കോയയുടെ മകനാണ്. ഭാര്യ: പി. ജമീല. മക്കള്‍: ഷാനവാസ് (ഷാര്‍ജ), ഷബീബ (ഹില്‍ടോപ് സ്കൂള്‍), ഷെര്‍നാസ്. മരുമക്കള്‍: കെ.വി. റസീന, സി.പി.എം. ഷറഫുദ്ദീന്‍ (മിംസ് ആശുപത്രി), പി.എന്‍.എം. അബ്ദുറഹ്മാന്‍ (സൗദി). സഹോദരങ്ങള്‍: എസ്.എം. അബൂബക്കര്‍കോയ (റിട്ട. ഫോറസ്റ്റ് വിഭാഗം), എസ്.എം. ഇമ്പിച്ചിബി. വ്യാഴാഴ്ച രാത്രി പരപ്പില്‍ ശാദുലി പള്ളിയില്‍ നടന്ന മയ്യിത്ത് നമസ്കാരത്തില്‍ വന്‍ ജനാവലി പങ്കെടുത്തു. കണ്ണംപറമ്പ് ശ്മശാനത്തില്‍ ഖബറടക്കി.

No comments:

Discuss