കോഴിക്കോട്: അറ്റകുറ്റപ്പണിക്കായി അടച്ചിട്ട മാനാഞ്ചിറ
സ്ക്വയര്‍ ഈമാസം അവസാനം തുറക്കും. പുതിയ പുല്‍മേട്, ഇന്‍റര്‍ലോക്ക് പാകിയ
നടപ്പാതകള്‍, വെയിലും മഴയും കൊള്ളാതെ കയറിനില്‍ക്കാന്‍ കേരളീയ
മാതൃകയിലുള്ള റെയിന്‍ ഷെഡുകള്‍ എന്നിവയാവും പുതുക്കിയ
സ്ക്വയറിയിലെ മുഖ്യ ആകര്‍ഷണങ്ങള്‍.
പഴയ ടാഗോര്‍ പാര്‍ക്കിന്‍െറ ഭാഗത്താണ് ഇനി പണികള്‍ കാര്യമായി പൂര്‍ത്തിയാകാനുള്ളത്. പ്രധാനപ്പെട്ട പണികളെല്ലാം ഏറക്കുറെ പൂര്‍ത്തിയാക്കി സ്ക്വയര്‍ തുറന്നശേഷം ബാക്കിയുള്ള ജോലികള്‍ തുടരാനാണ് തീരുമാനം. പുതിയ ചെയറുകള്‍ സ്ഥാപിക്കാനും തീരുമാനമുണ്ട്. പട്ടാളപ്പള്ളിയുടെ ഭാഗത്ത് കവാടത്തില്‍ ഇന്‍റര്‍ലോക്ക് നടപ്പാതയുടെ വലുപ്പം കൂട്ടാനും ശ്രമമുണ്ട്. സ്കൂള്‍ യുവജനോത്സവ നടത്തിപ്പിനായി രണ്ടുകൊല്ലം മുമ്പ് പൊളിച്ച പടിഞ്ഞാറുഭാഗം മതിലിന്‍െറ നിര്‍മാണം നടക്കുന്നു. ഹാന്‍ഡ് റെയില്‍ നിര്‍മാണവും കാസ്റ്റ് അയണ്‍ ചുറ്റുമതില്‍ ഗ്രില്‍ പണിയും പൂര്‍ത്തിയാക്കാനുണ്ട്. കൂടുതല്‍ ലൈറ്റ് സ്ഥാപിക്കലും മുഴുവന്‍ പെയ്ന്‍റടിയും മഴക്കാലത്തിനു മുമ്പ് തീര്‍ക്കും. പഴയ ടാഗോര്‍ പാര്‍ക്ക് ഭാഗത്തെ തുറന്ന സ്റ്റേജ്, തടാകം എന്നിവയുടെ അറ്റകുറ്റപ്പണിയും തീര്‍ക്കാനുണ്ട്. ഇതിനടുത്തുള്ള ദിനോസര്‍ പ്രതിമകള്‍ നന്നാക്കാനും ശ്രമമുണ്ട്.
രണ്ടുവര്‍ഷം മുമ്പ് സംസ്ഥാന സ്കൂള്‍ യുവജനോത്സവ നടത്തിപ്പിന് സ്ക്വയര്‍ തുറന്നുകൊടുക്കുകയായിരുന്നു. അറ്റകുറ്റപ്പണി തീരുമാനിച്ചതിനാലാണ് തുറന്നുകൊടുക്കാന്‍ തീരുമാനിച്ചത്. പന്തല്‍കാലുകളും മറ്റും നാട്ടിയതോടെ തകര്‍ന്ന പൈപ്പുകളും മറ്റും ഇപ്പോള്‍ മാറ്റിസ്ഥാപിക്കേണ്ടിവന്നു. പുല്ല് പിടിപ്പിക്കല്‍ തുടങ്ങിയതോടെ സ്ക്വയര്‍ അടച്ചിട്ടു. നഗരസഭാ ഇലക്ഷന് മുന്നോടിയായി അന്‍സാരി പാര്‍ക്കിന്‍െറ പണി ദ്രുതഗതിയിലാക്കിയതും പുല്ല് പിടിപ്പിക്കല്‍ കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിച്ചതും പ്ളാനുകളില്‍ മാറ്റംവരുത്തിയതും പുതിയ പ്രവൃത്തികള്‍ക്ക് അനുമതി തേടേണ്ടിവന്നതുമെല്ലാം മാനാഞ്ചിറ സ്ക്വയര്‍ നന്നാക്കല്‍ പണി നീളാന്‍ കാരണമായി.

No comments:
Post a Comment