Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Saturday, 4 February 2012

നബിദിനം അനിസ്‌ലാമികമല്ല



കോഴിക്കോട്: നബിദിനം അനിസ്‌ലാമികമായി ചിത്രീകരിക്കുന്ന ചിലരുടെ വാദങ്ങള്‍ യുക്തിക്ക് നിരക്കാത്തതാണെന്ന് കേരള ബാഖവി പണ്ഡിതസഭ പറഞ്ഞു. നബിദിനത്തിലൂടെ പ്രവാചക സ്‌നേഹം പ്രകടിപ്പിക്കുകയാണെന്നും നബിയെ പലരും മുമ്പ് പ്രകീര്‍ത്തിച്ചതിന് തെളിവുണ്ടെന്നും കേരള ബാഖവി പണ്ഡിതസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി യു.കെ. അബ്ദുള്‍ ലത്തീഫ് മൗലവി പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

വിവാദ തിരുകേശം കൈവശംവെച്ചവര്‍ അതിന്റെ ശരിയായ വസ്തുത പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണം. അല്ലാത്തപക്ഷം തിരുശേഷിപ്പ് ശരിയാണെന്ന് വിശ്വസിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. കെ. അബ്ദുള്‍ ബാരി ബാഖ്‌വി, ഡോ. അലി അസ്ഗര്‍ ബാഖവി, പി.കെ. അബ്ദുള്ള ബാഖവി എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

No comments:

Discuss