രണ്ട് ഐ.ടി. പാര്‍ക്കുകള്‍ മാത്രമുണ്ടായിരുന്ന കേരളത്തില്‍ ഇടതുസര്‍ക്കാര്‍ അവയുടെ എണ്ണം പത്താക്കി. വിഴിഞ്ഞം പദ്ധതിക്കും കുട്ടനാട് പാക്കേജിനും പണം അനുവദിപ്പിച്ചു. അതെല്ലാം അട്ടിമറിക്കുന്ന സമീപനമാണ് യു.ഡി.എഫ്. സര്‍ക്കാറിന്‍േറത്. പതിനായിരം പേര്‍ക്ക് തൊഴിലുറപ്പാക്കുന്ന വിധത്തില്‍ കോച്ച് ഫാക്ടറി സ്ഥാപിക്കാമെന്നാണ് അന്നത്തെ റെയില്‍വേമന്ത്രി ലാലുപ്രസാദ് യാദവ് ഉറപ്പുനല്‍കിയത്. ആ സ്ഥാനത്ത് ഇപ്പോള്‍ കല്ലിടുന്ന ഫാക്ടറിയില്‍ അഞ്ഞൂറുപേര്‍ക്ക് പണികിട്ടിയാലായി എന്നതാണ് സ്ഥിതി. ഫാക്ടറിക്കുവേണ്ടി വാങ്ങിക്കൊടുത്ത ആയിരമേക്കറിലല്ല, ഏതോ മൈതാനത്താണ് കല്ലിടല്‍ ചടങ്ങു നടത്തുന്നത്. ഇത്തരത്തില്‍ അപമാനകരമായ മട്ടില്‍ പദ്ധതി നടപ്പാക്കുന്നതിന് ഉമ്മന്‍ചാണ്ടി കൂട്ടുനില്‍ക്കുകയാണ്. പിറവം തിരഞ്ഞെടുപ്പ് വരുമ്പോള്‍, '' ഞങ്ങള്‍ കോച്ച് ഫാക്ടറി കൊണ്ടുവന്നേ'' എന്നുപറഞ്ഞ് പറ്റിക്കാനാണിത്. അപ്പൂപ്പന്‍താടി പോലെ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടിയാല്‍ മതിയെന്നേ ഉമ്മന്‍ചാണ്ടിക്കുള്ളൂ. കഴിവുകെട്ട സര്‍ക്കാറാണ് കേരളം ഭരിക്കുന്നതെന്നും വി.എസ്. ആരോപിച്ചു.
സി.പി.എം. ജില്ലാസെക്രട്ടറി ടി.പി. രാമകൃഷ്ണന്‍ അധ്യക്ഷനായി. എ. പ്രദീപ്കുമാര്‍ എം.എല്‍.എ., കെ. കെ. ലതിക എം.എല്‍.എ. , മേയര്‍ എ.കെ. പ്രേമജം, ഡെപ്യൂട്ടിമേയര്‍ പി.ടി. അബ്ദുള്‍ലത്തീഫ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, കെ. ചന്ദ്രന്‍, എം. ഭാസ്‌കരന്‍, പി. മോഹനന്‍ എന്നീ നേതാക്കള്‍ സംബന്ധിച്ചു.
No comments:
Post a Comment