Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 12 February 2012

ട്രെയിന്‍ യാത്രക്കാരന്‍െറ ബാഗ് കവരാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

കോഴിക്കോട്: ട്രെയിന്‍ യാത്രക്കാരന്‍െറ ബാഗ് എടുത്തോടിയയാളെ പൊലീസ് അറസ്റ്റ്ചെയ്തു. രാമനാട്ടുകര സ്രാമ്പിയ ബസ്സ്റ്റോപിനു സമീപം കൈതകത്ത് മുജീബിനെയാണ് (32) റെയില്‍വേ പൊലീസ് അറസ്റ്റ്ചെയ്തത്.
ശനിയാഴ്ച പുലര്‍ച്ചെ 12.30 ഓടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഓഖ എക്സ്പ്രസിലെ എസ്- മൂന്ന് കോച്ചിലെ യാത്രക്കാരനായ മാങ്കാവ് സ്വദേശി സത്താറിന്‍െറ ബാഗാണ് കവരാന്‍ ശ്രമിച്ചത്.55,650 രൂപ, 1505 ചൈനീസ് യെന്‍, 900 യു.എസ് ഡോളര്‍, ഐപാഡ്, ഐ ഫോണ്‍, പാന്‍കാര്‍ഡ്, ട്രെയിന്‍ യാത്രാ ടിക്കറ്റ് തുടങ്ങിയവയാണ് ബാഗിലുണ്ടായിരുന്നത്. എസ്.ഐ ശശിധരനും സംഘവും അറസ്റ്റ്ചെയ്ത പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

No comments:

Discuss