Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Wednesday, 22 February 2012

മലബാര്‍ മഹോത്സവത്തിന് ഇന്നു തുടക്കം



നഗരത്തിലെ കലാസ്വാദകര്‍ക്ക് ദൃശ്യശ്രാവ്യ വിസ്മയങ്ങളൊരുക്കി മറ്റൊരു 'മലബാര്‍ മഹോത്സവം' കൂടിയെത്തുന്നു. ഈ വര്‍ഷത്തെ മലബാര്‍ മഹോത്സവത്തിന് വ്യാഴാഴ്ച തുടക്കം കുറിക്കും. വൈകിട്ട് ബീച്ച് ഓപ്പണ്‍ സ്റ്റേജില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. 26-നാണ് സമാപനം. പ്രധാനവേദിയായ ബീച്ച് ഓപ്പണ്‍സ്റ്റേജിനു പുറമെ, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാള്‍, മോഡല്‍ സ്‌കൂള്‍ ഗ്രൗണ്ട്, തളി പൈതൃകം ഓപ്പണ്‍സ്റ്റേജ്, സരോവരം ഓപ്പണ്‍സ്റ്റേജ് എന്നിവിടങ്ങളിലും പരിപാടികള്‍ നടക്കും. കലാപരിപാടികള്‍ക്കുപുറമെ സാഹിത്യസമ്മേളനം, നാടന്‍ പരമ്പരാഗത കലോത്സവം, നാടകോത്സവം എന്നിവയും ഉണ്ടായിരിക്കും.

1993-ലാണ് ആദ്യമായി മലബാര്‍ മഹോത്സവം ആഘോഷിക്കുന്നത്. അന്നത്തെ ജില്ലാ കളക്ടറായിരുന്ന അമിതാഭ് കാന്തായിരുന്നു മലബാര്‍ മഹോത്സവം എന്ന ആശയം മുന്നോട്ടുവെച്ചത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പ്രശസ്തരായ കലാകാരന്മാര്‍ മലബാര്‍ മഹോത്സവത്തില്‍ പങ്കെടുത്തിട്ടുണ്ട്.

No comments:

Discuss