രാമനാട്ടുകര: റോഡരികില്‍ ബൈക്കുമായി നിന്ന യുവാവ് ടിപ്പറിടിച്ചു
മരിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ക്ഷുഭിതരായി. സംഭവം നടന്ന ഉടനെത്തന്നെ
പാറമ്മല്‍ ഭാവന ജങ്ഷനു സമീപം തടിച്ചുകൂടിയ നാട്ടുകാര്‍ ബൈപാസ് റോഡ്
ഉപരോധിച്ചു. കരാര്‍ ജോലിക്കാരനായിരുന്ന മാടമ്പത്ത് സത്യന്‍ എന്ന ലാലുവാണ്
(30)
അശ്രദ്ധയോടെ വന്ന ടിപ്പറിടിച്ച് മരിച്ചത്. ബൈപാസില്‍ ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍ ഒട്ടേറെ അപകടം വരുത്തിയിട്ടുണ്ട്. അഴിഞ്ഞിലം, പാറമ്മല്‍ ജങ്ഷനുകളില്‍ സ്ഥിരമായി പൊലീസ് സാന്നിധ്യമില്ലാത്തതാണ് ടിപ്പറുകളുടെ അമിത വേഗതക്കിടയാക്കുന്നതെന്നാരോപിച്ചായിരുന്നു നാട്ടുകാരുടെ റോഡ് ഉപരോധം. കൊണ്ടോട്ടി സി.ഐ, വാഴയൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, വാഴക്കാട് പൊലീസ് എന്നിവര്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി ഒന്നര മണിക്കൂറിനുശേഷമാണ് ഉപരോധം നിര്‍ത്തിയത്. ജങ്ഷനുകളില്‍ സ്ഥിരമായി പൊലീസ് സാന്നിധ്യവും എയ്ഡ്പോസ്റ്റില്‍ മൂന്ന്പൊലീസുകാരെ ഡ്യൂട്ടിക്കായി നിയോഗിക്കുമെന്നും അധികൃതര്‍ ഉറപ്പു നല്‍കിയാണ് നാട്ടുകാരെ ശാന്തരാക്കിയത്. സത്യന്റെ മൃതദേഹം സംസ്കരിച്ചശേഷമാണ് രാത്രി പത്തുമണിയോടെ അജ്ഞാതരായ ചിലര്‍ ടിപ്പര്‍ കത്തിച്ചത്. റോഡരികിലെ മരത്തില്‍ തങ്ങിനിന്ന ലോറിയെ താഴ്ചയിലേക്ക് മറിച്ചിട്ടശേഷം തീ കൊളുത്തിയതാണെന്നു കരുതുന്നു. മീഞ്ചന്ത ഫയര്‍ ആന്‍ഡ് റെസ്ക്യൂ വിഭാഗത്തില്‍നിന്നും രണ്ട് യൂനിറ്റെത്തിയാണ് തീയണച്ചത്.

No comments:
Post a Comment