Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Wednesday, 8 February 2012

മന്ത്രി മുനീറും ഷാജിയും ഭൂമി വിവാദത്തില്‍

മന്ത്രി മുനീറും ഷാജിയും ഭൂമി വിവാദത്തില്‍
മാലൂര്‍കുന്നില്‍ മന്ത്രി എം.കെ. മുനീറിന്‍െറയും കെ.എം. ഷാജി എം.എല്‍.എയുടെയും ഭാര്യമാരുടെ സ്ഥലത്ത് കെട്ടിയുയര്‍ത്തിയ സമരഷെഡ്
കോഴിക്കോട്: വില്ല പദ്ധതിക്കുവേണ്ടി ഭാര്യമാരുടെ
പേരില്‍ ഭൂമി വാങ്ങിയ മന്ത്രി ഡോ. എം.കെ. മുനീറും കെ.എം. ഷാജി എം.എല്‍.എയും വിവാദക്കുരുക്കില്‍. വയനാട് റോഡില്‍ മാലൂര്‍കുന്നില്‍ എ.ആര്‍ ക്യാമ്പിനുസമീപം പാറോപ്പടി സെന്‍റ് ആന്‍റണീസ് ഫൊറോന പള്ളി പണിയാനുദ്ദേശിക്കുന്ന സെമിത്തേരിക്ക് മന്ത്രിയും എം.എല്‍.എയും ചേര്‍ന്ന് പാരവെക്കുന്നതായി മുസ്ലിംലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് മുന്നില്‍ പരാതിയത്തെി.
മാലൂര്‍കുന്നില്‍ സെന്‍റ് ആന്‍റണീസ് ഫൊറോന പള്ളിയുടെ നാലര ഏക്കര്‍ ഭൂമിയില്‍ ഒരേക്കറോളം മുനീറിനും ഷാജിക്കും വിറ്റതായാണ് പള്ളി വികാരി ഫാദര്‍ ജോസ് മണിമലതറപ്പില്‍ ഹൈദരലി തങ്ങള്‍ക്ക് നേരിട്ട് നല്‍കിയ പരാതിയില്‍ പറയുന്നത്.
സിറിയന്‍ റോമന്‍ കത്തോലിക്ക വിഭാഗത്തില്‍പെട്ട 800ഓളം കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന ഇടവകക്ക് സ്വന്തമായി ശ്മശാനമില്ലാത്തതിനാല്‍ ലത്തീന്‍ വിഭാഗത്തിന്‍െറ കീഴിലുള്ള വെസ്റ്റ്ഹില്‍ കടലോരത്തെ ശ്മശാനത്തിലാണ് ഇപ്പോള്‍ സംസ്കാരം നടത്തുന്നത്. പൂഴിയില്‍ ശവം മറവുചെയ്ത് ഏതാനും ദിവസം കഴിയുമ്പോള്‍ സ്ഥലം തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ പ്രാര്‍ഥനകളും ആചാരങ്ങളും നടത്താന്‍പറ്റാതെവരുന്നു. ഇതിനു പരിഹാരം കാണാന്‍ കോഴിക്കോട് കോര്‍പറേഷന്‍ അധികൃതരുടെ സഹായത്തോടെയാണ് മാലൂര്‍കുന്നില്‍ നാലര ഏക്കര്‍ സ്ഥലം വാങ്ങിയത്. ഭൂമി വാങ്ങാന്‍ പലിശക്ക് എടുത്ത പണം തിരിച്ചുകൊടുക്കാന്‍ മറ്റുവഴിയില്ലാതായപ്പോള്‍ അതില്‍ 92 സെന്‍റ് മന്ത്രി മുനീറിനും കെ.എം. ഷാജി എം.എല്‍.എക്കും വിറ്റതായാണ് ഫാദര്‍ നിവേദനത്തില്‍ പറയുന്നത്.
മണ്ണുമായി നേരിട്ട് ചേരാത്തതും പരിസര മലിനീകരണം ഉണ്ടാകാത്തതുമായ ശാസ്ത്രീയരീതിയിലുള്ള കല്ലറ നിര്‍മിക്കാന്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി 75കാരനായ താന്‍ കഷ്ടപ്പെടുകയാണെന്നും ഇതിനായി കലക്ടറേറ്റും കോര്‍പറേഷന്‍ ഓഫിസും കയറിയിറങ്ങുകയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പ്രദേശത്തുള്ള ഏതാനും ആള്‍ക്കാര്‍ ഈ സംരംഭത്തെ എതിര്‍ക്കുന്നുണ്ട്. മുഖ്യമന്ത്രി, മന്ത്രി കെ.എം. മാണി എന്നിവരുടെ ഇടപെടലിനെ തുടര്‍ന്ന് പ്രശ്നം പരിഹരിച്ചുവരുകയാണ്. 27.12.2011ന് സ്ഥലം സന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ക്ക് അവിടെ ശ്മശാനം നിര്‍മിക്കുന്നതില്‍ ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകില്ളെന്ന് ബോധ്യപ്പെടുകയും ചെയ്തുവത്രെ.
എന്നാല്‍, തൊട്ടടുത്ത മന്ത്രി മുനീറിന്‍െറയും ഷാജിയുടെയും സ്ഥലത്ത് ശ്മശാന നിര്‍മാണത്തിനെതിരെ സി.പി.എമ്മിന്‍െറയും ബി.ജെ.പിയുടെയും ലീഗിന്‍െറയും കൊടികള്‍ കെട്ടി താല്‍ക്കാലിക ഓഫിസ് തുടങ്ങിയതായി വൈദികന്‍ പരാതിയില്‍ കുറ്റപ്പെടുത്തി. മുനീറിനെയും ഷാജിയെയും നേരില്‍കണ്ട് സംസാരിച്ചിട്ടും പ്രതികരണം ഉണ്ടായില്ലത്രെ. ഇവര്‍ സെമിത്തേരി വിരുദ്ധ ആക്ഷന്‍ കമ്മിറ്റിക്കാരെ രഹസ്യമായി സഹായിക്കുന്നതായാണ് പ്രദേശവാസികള്‍ പറയുന്നത്. മുസ്ലിംകളെപ്പോലെ ന്യൂനപക്ഷ വിഭാഗമായ ക്രിസ്ത്യാനികള്‍ക്ക് മാലൂര്‍കുന്നില്‍ സെമിത്തേരി നിര്‍മിക്കാന്‍ മുസ്ലിംലീഗും പാണക്കാട് കുടുംബവും സഹായിക്കണമെന്ന അഭ്യര്‍ഥനയോടെയാണ് നിവേദനം അവസാനിക്കുന്നത്. കോഴിക്കോട് കക്കോടി സബ്രജിസ്ട്രാര്‍ ഓഫിസിലെ 803/11 നമ്പര്‍ ആധാരപ്രകാരം മാലൂര്‍കുന്നിലെ റീസര്‍വേ 62ല്‍പെട്ട 40 സെന്‍റ് ഭൂമി (17 ആര്‍) 2011 മാര്‍ച്ച് നാലിന് കെ.എം. ഷാജിയുടെ ഭാര്യ കണ്ടിശംകണ്ടി മുച്ചിക്കൂട്ടില്‍ കെ.എം. ആശയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതാണ്. ഇതിനോടുചേര്‍ന്ന 35 സെന്‍റ് ഭൂമി (14 ആര്‍) 806/11 നമ്പര്‍ ആധാരപ്രകാരം മന്ത്രി മുനീറിന്‍െറ ഭാര്യ തോട്ടത്തില്‍ നഫീസയുടെ പേരില്‍ ഇതേദിവസം വിലയാധാരം രജിസ്റ്റര്‍ ചെയ്തു.
കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുവേണ്ടി 2011 മാര്‍ച്ച് 23ന് തെരഞ്ഞെടുപ്പ് കമീഷന് മുനീര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഭാര്യ നഫീസയുടെ പേരില്‍ മാലൂര്‍കുന്നില്‍ 12 ലക്ഷം രൂപയുടെ ഭൂമിയുള്ളതായി  കാണിച്ചിട്ടുണ്ട്. എന്നാല്‍, ഷാജിയുടെ സത്യവാങ്മൂലത്തില്‍ ഭാര്യക്ക് ഇവിടെ  ഭൂമിയുള്ള കാര്യം രേഖപ്പെടുത്തിയിട്ടില്ല.വൈത്തിരി താലൂക്കില്‍ കണിയാമ്പറ്റ വില്ളേജില്‍ 60000രൂപ വിലമതിക്കുന്ന ഭൂമി ഭാര്യക്കുള്ളതായി മാത്രമാണ് ഷാജിയുടെ സത്യവാങ്മൂലത്തിലുള്ളത്.
ഷാജിയുടെ പേരിലുള്ള ഭൂമിക്ക് 15,77,700 രൂപയും മുനീറിന്‍െറ ഭാര്യയുടെ പേരിലുള്ള സ്ഥലത്തിന് 12,77,700 രൂപയുമാണ് വിലയാധാരത്തില്‍ കാണിച്ചത്. ഇതിനോട് ചേര്‍ന്ന അവശേഷിച്ച ഭൂമി കണ്ടിശംകണ്ടി മൂച്ചികൂട്ടത്തില്‍ സാഹിദ, കെ. അഫ്സ, കുട്ടോത്ത് എന്നിവരുടെ പേരിലും ഒരേ ദിവസമാണ് രജിസ്റ്റര്‍ ചെയ്തത്.
2008 ഏപ്രില്‍ ഒന്നിന് ഒരു കോടി രണ്ടരലക്ഷം രൂപക്ക് ഭൂമി വില്‍ക്കുന്നതിന് മലപ്പുറം പുളിക്കല്‍ കൊട്ടപ്പുറം അന്തിയൂര്‍കുന്ന് ഇല്ലിക്കത്തൊടി പി.വി. മെഹബൂബുമായാണ് വൈദികന്‍ കരാര്‍ ഉണ്ടാക്കിയത്.
മന്ത്രിയുടെയും എം.എല്‍.എയുടെയും ഭാര്യമാരുടെ പേരില്‍ ഇത് രജിസ്റ്റര്‍ ചെയ്തതാകട്ടെ, 2011 മാര്‍ച്ച് നാലിനും. രജിസ്ട്രേഷന്‍ വൈകിയതിനാല്‍ ഒരുകോടി രണ്ടരലക്ഷത്തിനുപുറമെ 10 ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കിയതായാണ് വിവരം.
ജനുവരി 21ന് ഹൈദരലി തങ്ങള്‍ക്ക് നിവേദനം നല്‍കിയപ്പോള്‍ വിഷയം പഠിച്ച് പരിഹാരം ഉണ്ടാക്കാമെന്ന് വൈദികന് ഉറപ്പുനല്‍കിയിരുന്നത്രെ. എന്നാല്‍, ഇതുവരെ പരിഹാരം ആയില്ല.
സി.പി.എം അടക്കം ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനിടെ സെമിത്തേരിവിരുദ്ധ സമരത്തില്‍നിന്ന് പിന്നാക്കം പോയപ്പോള്‍ വിശ്വഹിന്ദുപരിഷത്ത് രംഗത്തിറങ്ങി. ഇപ്പോള്‍ സമരത്തിനു മുന്‍പന്തിയില്‍ വി.എച്ച്.പിയാണ്.

No comments:

Discuss