Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Thursday, 16 February 2012

ജീവിതചിലവ് കുറഞ്ഞ നഗരങ്ങളില്‍ മുംബൈയും ദല്‍ഹിയും

ജീവിതചിലവ് കുറഞ്ഞ നഗരങ്ങളില്‍ മുംബൈയും ദല്‍ഹിയും
സാമ്പത്തിക, ഭരണ സിരാകേന്ദ്രങ്ങളായ മുംബൈ, ന്യൂദല്‍ഹി എന്നീ നഗരങ്ങള്‍ ജീവിതചിലവ് കുറഞ്ഞ നഗരങ്ങളെന്ന് ആഗോള സര്‍വേ. എക്കണോമിസ്റ്റ് ഇന്‍റലിജന്‍സ് യൂണിറ്റ് ലോക
വ്യാപകമായി നടത്തിയ സര്‍വേയിലാണ്  ഇക്കാര്യം പറയുന്നത്. മുംബൈ രണ്ടാമതും ന്യൂദല്‍ഹി നാലാമതുമാണ്. കറാച്ചിയാണ് ഒന്നാമത്. ഇറാന്‍ തലസ്ഥാനമായ തെഹ്റാന്‍  ആദ്യ നാലില്‍ ഇടം നേടിയിട്ടുണ്ട്. ഇവ കൂടാതെ, മസ്കത്ത്, ധാക്ക, അള്‍ജിയേഴ്സ്, കാഠ്മണ്ഡു, പനാമ സിറ്റി, ജിദ്ദ എന്നിവയയും ഉണ്ട്.
സ്വിറ്റ്സര്‍ലണ്ടിലെ സൂറിച്ചാണ് ജീവിത ചിലവേറിയ നഗരങ്ങളില്‍ ഒന്നാമത്.  ടോകിയോ, ജനീവ, ഒസാക കോബെ, ഓസ്ലോ, പാരിസ്, സിഡ്നി, മെല്‍ബണ്‍, സിങ്കപ്പൂര്‍, ഫ്രാങ്ക്ഫര്‍ട്ട് എന്നീ നഗരങ്ങളും ജീവിത ചിലവേറിയവയില്‍ പെടുന്നു.
ഭക്ഷണം, കുടി വെള്ളം, വസ്ത്രം, വീട് വാടക, ഗതാഗതം, വിദ്യഭ്യാസം തുടങ്ങിയവ മാനദണ്ഡമാക്കിയുള്ള സര്‍വേയാണ് നടത്തിയത്. വില നിയന്ത്രണ നടപടികളാണ് മിഡില്‍ ഈസ്റ്റിലെ ജീവിത ചിലവ് കുറയാന്‍ കാരണമെന്ന് സര്‍വേ നിരീക്ഷിക്കുന്നു.

No comments:

Discuss