കൊച്ചി: വേനല്‍ ചൂടിനൊപ്പം രാഷ്ട്രീയ ചൂടും തീഷ്ണമായ പിറവത്ത്
സ്ഥാനാര്‍ഥികള്‍ വിശ്രമമില്ലാത്ത പ്രചാരണത്തില്‍. സ്ഥാനാര്‍ഥികളുടെ സൗഹൃദം
പുതുക്കലാണ് പ്രധാനമായും നടക്കുന്നത്. മരണ വീടുകളിലും കല്യാണ വീടുകളിലും
സ്ഥാനാര്‍ഥികള്‍ സാന്നിധ്യം ഉറപ്പാക്കുന്നുണ്ട്. മുന്നണികളുടെ ഒൗദ്യോഗിക
പ്രചാരണ പരിപാടികളുടെ രൂപരേഖ ഉടന്‍ തയാറാകും. മണ്ഡലം, പഞ്ചായത്ത് തല കണ്‍വെന്‍ഷനുകള്‍ ഈയാഴ്ച പൂര്‍ത്തിയാകും.
ഇരുമുന്നണികളുടെയും മുന്‍നിര നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും ഏകോപനത്തിനുമായി മണ്ഡലത്തില്‍ എത്തുന്നുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ 21 മുതല്‍ 24 വരെ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യും. കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജനാണ് തെരഞ്ഞെടുപ്പിന്‍െറ ചുമതല. യു.ഡി.എഫിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് മന്ത്രി കെ. ബാബുവാണ്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മണ്ഡലത്തില്‍ സജീവ സാന്നിധ്യമായി ഉണ്ടാകും. 24 ന് നടക്കുന്ന യു.ഡി.എഫ് നിയോജകമണ്ഡലം കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പുറമെ കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല, മന്ത്രി കെ.എം. മാണി, വിവിധ ഘടകകക്ഷിനേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.
മണ്ഡലത്തിലെ ഓരോ പഞ്ചായത്തുകളിലെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മന്ത്രിമാരെയും ചുമതലപ്പെടുത്തിക്കഴിഞ്ഞു. പി.കെ. അബ്ദുറബ്ബ് (തിരുവാങ്കുളം), വി.എസ്. ശിവകുമാര്‍ (ചോറ്റാനിക്കര), എം.കെ. മുനീര്‍ (മുളന്തുരുത്തി), വി.കെ. ഇബ്രാഹിംകുഞ്ഞ് (ആമ്പല്ലൂര്‍), എ.പി. അനില്‍കുമാര്‍ (മണീട്), അടൂര്‍ പ്രകാശ് (എടക്കാട്ട് വയല്‍), തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (പിറവം), കെ.ബി. ഗണേഷ്കുമാര്‍ (രാമമംഗലം), ഷിബു ബേബി ജോണ്‍ (പാമ്പാക്കുട), കെ.പി. മോഹനന്‍ (തിരുമാറാടി), കെ.സി. ജോസഫ് (കൂത്താട്ടുകുളം), പി.ജെ. ജോസഫ് (ഇലഞ്ഞി) എന്നിങ്ങനെയാണ് ചുമതല വിഭജിച്ച് നല്‍കിയിട്ടുള്ളത്.
സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്ക് രണ്ട് പഞ്ചായത്തുകളുടെ ചുമതല വീതം നല്‍കിയിട്ടുണ്ട്. എ.കെ. ബാലന്‍- തിരുവാങ്കുളം, ചോറ്റാനിക്കര, ഡോ. തോമസ് ഐസക്- പിറവം, ഇലഞ്ഞി, ആനത്തലവട്ടം ആനന്ദന്‍- കൂത്താട്ടുകുളം, തിരുമാറാടി, വൈക്കം വിശ്വന്‍- പാമ്പാക്കുട, രാമമംഗലം, എം.എ. ബേബി- മണീട്, മുളന്തുരുത്തി എന്നിവര്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. എറണാകുളം ജില്ലാ കമ്മിറ്റി അംഗങ്ങളും സെക്രട്ടറിയേറ്റ് അംഗങ്ങളും മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യും. പ്രചാരണ രംഗത്ത് വി.എസിന്‍െറ സജീവ സാന്നിധ്യം ഉണ്ടാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
തെരഞ്ഞെടുപ്പ് തീയതിയുടെ പ്രഖ്യാപനം നീണ്ടതോടെ ഇരുമുന്നണികളും നടത്തിവന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചിരുന്നു. എങ്കിലും രണ്ട് മുന്നണി സ്ഥാനാര്‍ഥികളും വ്യക്തിപരമായ നിലയില്‍ വോട്ട് തേടുന്ന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നിരുന്നു. മണ്ഡലത്തിലെങ്ങും ചുവരെഴുത്തുകളും ഫ്ളക്സ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. വാഹനാപകടത്തില്‍ പരിക്കേറ്റതിനെതുടര്‍ന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബ് മൂന്നാഴ്ചയോളം വിശ്രമത്തിലായിരുന്നു. ബി.ജെ.പി സ്ഥാനാര്‍ഥിയെ ഈയാഴ്ച പ്രഖ്യാപിക്കുമെന്നാണ് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്.
മണ്ഡലത്തിലെ പുതുക്കിയ വോട്ടര്‍ പട്ടിക ഈ മാസം 29 ന് പ്രസിദ്ധീകരിക്കും. പുതിയ അപേക്ഷകരെ കൂടി ഉള്‍പ്പെടുത്തിയായിരിക്കും വോട്ടര്‍ പട്ടിക പുറത്തിറക്കുക. 5,000 ത്തോളം പേര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും ഹിയറിങ്ങിന് ഹാജരായത് 2000 ത്തോളം പേര്‍ മാത്രമാണ്.

No comments:
Post a Comment