Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Saturday, 18 February 2012

മനോജ് വധം: രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പയ്യോളി: ബി.എം.എസ് യൂനിറ്റ് സെക്രട്ടറിയും ബി.ജെ.പി പ്രവര്‍ത്തകനുമായ അയനിക്കാട് ചൊറിയന്‍ചാല്‍ താരേമ്മല്‍ മനോജിനെ (39) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു.
ഡി.വൈ.എഫ്.ഐ പയ്യോളി വില്ലേജ് സെക്രട്ടറി അയനിക്കാട് ചെറിയാന്‍ചാല്‍ താരേമ്മല്‍ സി.ടി.
ജിതേഷ് (28), മോട്ടോര്‍ തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) പയ്യോളി ഓട്ടോ സെക്ഷന്‍ സെക്രട്ടറി പുതിയോട്ടില്‍ അജി എന്ന അജിത്കുമാര്‍ (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നാണ് പ്രതികളെ പിടികൂടിയതെന്ന് അന്വേഷണസംഘ തലവനായ സി.ഐ കെ.കെ. വിനോദ് പറഞ്ഞു. മറ്റുള്ള പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. കേസില്‍ മൊത്തം 20ഓളം പേരുള്ളതായാണ് പൊലീസ് നിഗമനം. വടകര എസ്.പി ടി.കെ. രാജ്മോഹന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. അറസ്റ്റിലായ ഇരുവരും തിരുവനന്തപുരത്തേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഫെബ്രുവരി 12ന് രാത്രിയാണ് ഭക്ഷണം കഴിച്ച് വീടിന്റെ ചാരുപടിയില്‍ കിടക്കുകയായിരുന്ന മനോജിനെ സംഘം വെട്ടിപ്പരിക്കേല്‍പിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മനോജ് പുലര്‍ച്ചെ രണ്ടു മണിയോടെ മരിക്കുകയായിരുന്നു. കേസിലെ പ്രതികളെ പിടികൂടുന്നതിനായി കഴിഞ്ഞദിവസം കോഴിക്കോട് കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമീഷണര്‍ ജോസി ചെറിയാന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു.

No comments:

Discuss