കോഴിക്കോട്: വാഹനം രജിസ്റ്റര്‍ ചെയ്ത് നാലുമാസമായിട്ടും ആര്‍.സി
ബുക്ക് നല്‍കാതെ കോഴിക്കോട് ആര്‍.ടി ഓഫിസ്, വാഹന ഉടമകളെ വട്ടം കറക്കുന്നു.
ലൈസന്‍സ് റിന്യൂവല്‍, ഡ്യൂപ്ളിക്കേറ്റ് തുടങ്ങി സേവനങ്ങളിലും ഇതുതന്നെയാണ്
കോഴിക്കോട്ടെ അവസ്ഥ. വടകര,
കൊയിലാണ്ടി തുടങ്ങി ജില്ലയിലെ മറ്റ് ആര്‍.ടി.ഒ/ജോയന്‍റ് ആര്‍.ടി.ഒ ഓഫിസുകളില്‍ ഒരാഴ്ചക്കുള്ളില്‍ വാഹന ഉടമകള്‍ക്ക് ആര്‍.സി ബുക്ക് നല്‍കുമ്പോഴാണ് ജോലിഭാരത്തിന്‍െറ പേരുപറഞ്ഞ് കോഴിക്കോട്ട് ഉടമകളെ വട്ടംകറക്കുന്നത്. വടകര ആര്‍.ടി ഓഫിസില്‍ നാലുദിവസം മുമ്പുവരെയുള്ള ആര്‍.സികള്‍ ഉടമകള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. കോഴിക്കോട്ട് ആര്‍.സി ബുക്കിനും ഡ്യൂപ്ളിക്കേറ്റ് ലൈസന്‍സിനും മറ്റുമായി കയറിയിറങ്ങുന്ന ഉപഭോക്താക്കളെ ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിക്കുന്നതായും ആരോപണമുണ്ട്. ആര്‍.സി വൈകാന്‍ കാരണം മിനിസ്റ്റീരിയല്‍ വിഭാഗമാണെന്ന് എക്സിക്യൂട്ടീവ് വിഭാഗവും മറിച്ചാണെന്ന് മിനിസ്റ്റീരിയല്‍ വിഭാഗവും പരസ്പരം കുറ്റമാരോപിച്ച് രക്ഷപ്പെടുകയാണ്. നാല് ക്ളര്‍ക്കുമാരുടെ കുറവ് നിലനില്‍ക്കെ, ഒരു ക്ളര്‍ക്ക് ആഴ്ചകളോളം അവധിയെടുക്കുന്നതിനാലാണ് ജോലി ബാക്കി ആകുന്നതെന്ന് എക്സിക്യൂട്ടീവ് വിഭാഗം പറയുന്നു. എന്നാല്‍, ചില മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ സെമിനാറുകളും ബോധവത്കരണ ക്ളാസുകളുമായി ചുറ്റിക്കറങ്ങുന്നതാണ് വൈകലിന് കാരണമെന്ന് മിനിസ്റ്റീരിയല്‍ വിഭാഗം ആരോപിക്കുന്നു. വടകരയില്‍ പ്രതിദിനം ശരാശരി 50-60 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കോഴിക്കോട്ട് ഇത് 100 മുതല്‍ 110 വരെയാണ്. എക്സിക്യൂട്ടീവ്-മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ വടകരയിലേതിനേക്കാള്‍ കൂടുതല്‍ കോഴിക്കോട് ഉണ്ടായിട്ടും ആര്‍.സി നല്‍കാന്‍ നാലുമാസത്തെ താമസം എങ്ങനെ വരുന്നു എന്ന ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ക്ക് ഉത്തരമില്ല. ജോയിന്‍റ് ആര്‍.ടി.ഒ വാണ് ആര്‍.സിയില്‍ ഒപ്പിടേണ്ടത്. ഇദ്ദേഹം പുലര്‍ച്ചെ അഞ്ചുമുതല്‍ പല ദിവസങ്ങളിലും ജോലിക്ക് എത്തിയിട്ടും ജോലി തീരുന്നില്ളെന്ന് എക്സിക്യൂട്ടീവ് വിഭാഗം പറയുന്നു. ആര്‍.സി.യും ലൈസന്‍സും ഇല്ലാത്തതിന്‍െറ പേരില്‍ മൊബൈല്‍ കോടതിയുടെ നടപടിക്ക് വിധേയരായവര്‍ നിരവധിയാണ്. ആര്‍.ടി ഓഫിസില്‍നിന്ന് ലഭിച്ചിട്ടില്ളെന്ന് പറഞ്ഞാലും പിഴ ഈടാക്കുന്നതായി വാഹന ഉടമകള്‍ പറയുന്നു. ജനം വലഞ്ഞാലും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിലെ കാലതാമസം തുടരും എന്ന മട്ടിലാണ്് ആര്‍.ടി ഓഫിസിലെ ഒരുവിഭാഗം ഉദ്യോഗസ്ഥര്‍.

No comments:
Post a Comment