Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Wednesday, 22 February 2012

കടലില്‍ മുങ്ങിപ്പോയയാളെ ലൈഫ്ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തി


കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ കടലില്‍ മുങ്ങിപ്പോയ തമിഴ്‌നാട് സ്വദേശി രമേശ് (28) നെ ലൈഫ്ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തി. ടി. ലാലുവും പി.കെ. ദിബുവും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.

ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. മദ്യലഹരിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ രമേശ് 50 മീറ്ററോളം അകലെയെത്തിയിരുന്നു. തൊട്ടടുത്ത് കടലില്‍ ഇറങ്ങിയ ആളുകള്‍ നിലവിളിക്കുന്നത് കേട്ടാണ് ലൈഫ് ഗാര്‍ഡുകള്‍ ഓടിയെത്തിയത്. നീന്തി എത്തിയപ്പോഴെക്കും ബോധരഹിതനായി വെള്ളത്തില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്ന രമേശിനെ പിന്നീട് ബീച്ചാസ്​പത്രിയില്‍ ചികിത്സ നല്‍കിയശേഷം വിട്ടയച്ചു. തലശ്ശേരിയില്‍ എ.സി. മെക്കാനിക്കായി പ്രവര്‍ത്തിച്ചുവരികയാണ് രമേശ്.

No comments:

Discuss