Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 20 February 2012

സര്‍ക്കാര്‍ സംസ്ഥാനത്തെ പിറകോട്ട് നടത്തുന്നു -പിണറായി

കോഴിക്കോട്: യു.ഡി.എഫ് സര്‍ക്കാര്‍ സംസ്ഥാനത്തെ പിറകോട്ട് നടത്തുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സകല മേഖലകളിലും പരാജയമേറ്റുവാങ്ങിയ സര്‍ക്കാര്‍ നിയമവാഴ്ചയെ പോലും വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയുടെ വികസനം അട്ടിമറിക്കുന്നതിനെതിരെ
സി.പി.എം നേതൃത്വത്തില്‍ മുതലക്കുളത്ത് ആരംഭിച്ച 24 മണിക്കൂര്‍ ജനകീയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതുസര്‍ക്കാര്‍ നടപ്പാക്കിയ പുരോഗതിയില്‍നിന്ന് പിന്നോട്ട് പോവുന്ന നടപടികളാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കര്‍ഷക ആത്മഹത്യ വീണ്ടും തുടങ്ങി.
പരമ്പരാഗത വ്യവസായ മേഖലകള്‍ തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. ഇടതുസര്‍ക്കാര്‍ പുനരുജ്ജീവിപ്പിച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. ആരോഗ്യ-വിദ്യാഭ്യാസ രംഗം മുതലാളിമാര്‍ക്ക് വിട്ടുകൊടുക്കുകയാണ്. ക്രമസമാധാന രംഗം അതിവേഗത്തില്‍ തകരുന്നു. നിയമസംവിധാനത്തെ ചോദ്യം ചെയ്യുകയാണ് ഭരിക്കുന്നവര്‍ പോലും സ്വീകരിക്കുന്നത്.
പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ കൂടുതല്‍ അന്വേഷണം വേണമെന്ന് പറഞ്ഞപ്പോള്‍ ജഡ്ജിയെ തെറിവിളിച്ച് സ്ഥാനത്തുനിന്ന് മാറ്റി. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ മനംമടുത്ത് രാജിവെക്കുന്നു. ഇതാണ് സംസ്ഥാനത്ത് യു.ഡി.എഫ് നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്നത്. പരിഹാര നടപടികള്‍ ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്നും ജനവിരുദ്ധ നയങ്ങള്‍ സ്വീകരിക്കുന്ന കേന്ദ്രസര്‍ക്കാറിനെ മാതൃകയാക്കുകയാണ് സംസ്ഥാനം ചെയ്യുന്നതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.എ.പ്രദീപ്കുമാര്‍ എം.എല്‍.എ  അധ്യക്ഷത വഹിച്ചു. വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പിണറായിയെ വിവിധ കമ്മിറ്റികള്‍ ഹാരാര്‍പ്പണം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.വി. ദക്ഷിണാമൂര്‍ത്തി, എളമരം കരീം എം.എല്‍.എ, ടി.പി. രാമകൃഷ്ണന്‍, പി.ടി.എ. റഹീം എം.എല്‍.എ, മേയര്‍ എ.കെ. പ്രേമജം, എന്‍.കെ. രാധ, കെ.പി. കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍, ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ. എ.പി.അബ്ദുല്‍വഹാബ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.മോഹനന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. മുതലക്കുളത്ത് പ്രത്യേകം സജ്ജീകരിച്ച പന്തലില്‍ നടക്കുന്ന ധര്‍ണ ചൊവ്വാഴ്ച വൈകീട്ട് അവസാനിക്കും.

No comments:

Discuss