ബ്രാംസ്റ്റോക്കറുടെ
നോവലിനെ ആസ്പദമാക്കി വിനയന്‍ ഒരുക്കുന്ന ത്രീഡി ചിത്രമാണ്
'ഡ്രാക്കുള-2012'. നാല് ഭാഷകളില്‍ നിര്‍മിക്കുന്ന സിനിമയുടെ ചിത്രീകരണം
മാര്‍ച്ച് ആദ്യവാരം റൊമാനിയയില്‍ ആരംഭിക്കും.
പകല്‍ സമയം മുഴുവന്‍ നിസ്സഹായനായി ശവപ്പെട്ടിക്കുള്ളില്‍ കഴിയുകയും ഇരുട്ടിന്റെ ഭീകരതയില്‍ സുന്ദരിമാരെ പ്രാപിച്ച് രക്തം കുടിക്കുകയും ചെയ്യുന്ന കാര്‍പത്യന്‍ കൊട്ടാരത്തിലെ ഡ്രാക്കുള പ്രഭു. നാല് ഭാഷകളിലായി ഡ്രാക്കുള വീണ്ടും വരുന്നു. സംവിധായകന്‍ വിനയനാണ് ഇത്തവണ ഡ്രാക്കുളയെ ബിഗ്- സ്‌ക്രീനിലെത്തിക്കുന്നത്.
ഹോളിവുഡില്‍ ഡ്രാക്കുളയുടെ വിവിധ പതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇന്ത്യന്‍ ഭാഷകളില്‍ ഡ്രാക്കുള എത്തുന്നത്. 'ഡ്രാക്കുള-2012' എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രം ത്രീഡി സാങ്കേതിക വിദ്യയിലാകും പ്രദര്‍ശിപ്പിക്കുക.
റൊമാനിയ-ട്രാന്‍സില്‍വാനിയയിലെ യഥാര്‍ഥ ഡ്രാക്കുളക്കോട്ടയില്‍വെച്ച് ചിത്രീകരിക്കുന്ന സിനിമയില്‍ ഹോളിവുഡിലെ പ്രശസ്തരായ ടെക്‌നീഷ്യന്മാര്‍ അണിനിരക്കും.
ഡ്രാക്കുളകോട്ട സന്ദര്‍ശിക്കാനായി കേരളത്തില്‍നിന്നു പോകുന്ന റോയ് തോമസ് എന്ന ബിസിനസ്സുകാരന്റെ ജീവിതത്തില്‍ അവിചാരിതമായുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് കഥ കരുത്തുപിടിക്കുന്നത്. സി.ഐ.ഡി. മൂസ്സ മുതല്‍ യക്ഷിയും ഞാനും വരെയുള്ള നിരവധി സിനിമകളില്‍ വില്ലന്‍ വേഷത്തിലെത്തിയ 'സുധീര്‍' ആണ് ഡ്രാക്കുളയായി വേഷമിടുന്നത്.
പുതുമുഖതാരം
ആര്യന്‍ ചിത്രത്തില്‍ ശ്രദ്ധേയമായ മറ്റൊരു കഥാപാത്രത്തെ
അവതരിപ്പിക്കുന്നു. മലയാളത്തിനു പുറമെ ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്
ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ഓംപുരി, തിലകന്‍, വിമല രാമന്‍
തുടങ്ങിയവരെല്ലാമാണ് ഡ്രാക്കുളയിലെ മറ്റു പ്രധാന താരങ്ങള്‍.
സസ്‌പെന്‍സിനേറെ പ്രാധാന്യം നല്‍കുന്ന ചിത്രം ഇന്ത്യന്‍ മന്ത്രതന്ത്രങ്ങളുടെയും വിശ്വാസത്തിന്റെയും ചരടില്‍ കോര്‍ത്താണ് വിനയന്‍ തയ്യാറാക്കിയിരിക്കുന്നത്. വാംപയറുകളുടെ രാജാവായ ഡ്രാക്കുളയുടെ കഥയ്ക്ക് ഇന്നും പ്രേക്ഷക മനസ്സിലിടമുണ്ടെന്ന കണ്ടെത്തലാണ് ചിത്രത്തിലേക്ക് നയിച്ചതെന്ന് സംവിധായകന്‍ വിനയന്‍ പറഞ്ഞു. ചിത്രത്തിന്റെ പൂജ എറണാകുളത്ത് നടന്നു. ചിത്രീകരണത്തിനായി സംഘം ഫിബ്രവരി അവസാനം റൊമാനിയയിലേക്ക് തിരിക്കും.
പകല്‍ സമയം മുഴുവന്‍ നിസ്സഹായനായി ശവപ്പെട്ടിക്കുള്ളില്‍ കഴിയുകയും ഇരുട്ടിന്റെ ഭീകരതയില്‍ സുന്ദരിമാരെ പ്രാപിച്ച് രക്തം കുടിക്കുകയും ചെയ്യുന്ന കാര്‍പത്യന്‍ കൊട്ടാരത്തിലെ ഡ്രാക്കുള പ്രഭു. നാല് ഭാഷകളിലായി ഡ്രാക്കുള വീണ്ടും വരുന്നു. സംവിധായകന്‍ വിനയനാണ് ഇത്തവണ ഡ്രാക്കുളയെ ബിഗ്- സ്‌ക്രീനിലെത്തിക്കുന്നത്.
ഹോളിവുഡില്‍ ഡ്രാക്കുളയുടെ വിവിധ പതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇന്ത്യന്‍ ഭാഷകളില്‍ ഡ്രാക്കുള എത്തുന്നത്. 'ഡ്രാക്കുള-2012' എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രം ത്രീഡി സാങ്കേതിക വിദ്യയിലാകും പ്രദര്‍ശിപ്പിക്കുക.
റൊമാനിയ-ട്രാന്‍സില്‍വാനിയയിലെ യഥാര്‍ഥ ഡ്രാക്കുളക്കോട്ടയില്‍വെച്ച് ചിത്രീകരിക്കുന്ന സിനിമയില്‍ ഹോളിവുഡിലെ പ്രശസ്തരായ ടെക്‌നീഷ്യന്മാര്‍ അണിനിരക്കും.
ഡ്രാക്കുളകോട്ട സന്ദര്‍ശിക്കാനായി കേരളത്തില്‍നിന്നു പോകുന്ന റോയ് തോമസ് എന്ന ബിസിനസ്സുകാരന്റെ ജീവിതത്തില്‍ അവിചാരിതമായുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് കഥ കരുത്തുപിടിക്കുന്നത്. സി.ഐ.ഡി. മൂസ്സ മുതല്‍ യക്ഷിയും ഞാനും വരെയുള്ള നിരവധി സിനിമകളില്‍ വില്ലന്‍ വേഷത്തിലെത്തിയ 'സുധീര്‍' ആണ് ഡ്രാക്കുളയായി വേഷമിടുന്നത്.
സസ്‌പെന്‍സിനേറെ പ്രാധാന്യം നല്‍കുന്ന ചിത്രം ഇന്ത്യന്‍ മന്ത്രതന്ത്രങ്ങളുടെയും വിശ്വാസത്തിന്റെയും ചരടില്‍ കോര്‍ത്താണ് വിനയന്‍ തയ്യാറാക്കിയിരിക്കുന്നത്. വാംപയറുകളുടെ രാജാവായ ഡ്രാക്കുളയുടെ കഥയ്ക്ക് ഇന്നും പ്രേക്ഷക മനസ്സിലിടമുണ്ടെന്ന കണ്ടെത്തലാണ് ചിത്രത്തിലേക്ക് നയിച്ചതെന്ന് സംവിധായകന്‍ വിനയന്‍ പറഞ്ഞു. ചിത്രത്തിന്റെ പൂജ എറണാകുളത്ത് നടന്നു. ചിത്രീകരണത്തിനായി സംഘം ഫിബ്രവരി അവസാനം റൊമാനിയയിലേക്ക് തിരിക്കും.
No comments:
Post a Comment