Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Saturday, 4 February 2012

കോഴിക്കോട്ടെ ഐ.ടിയുടെ ഉപദേഷ്ടാവാകും


കോഴിക്കോട്ടെ ഐ.ടിയുടെ ഉപദേഷ്ടാവാകും
കോഴിക്കോട്: ഐ.ടി രംഗത്ത് കോഴിക്കോടിന് മികച്ച സാധ്യതകളാണുള്ളതെന്ന് ഇന്‍ഫോസിസ് എക്സിക്യൂട്ടിവ് കോ ചെയര്‍മാന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
കോഴിക്കോടിന്‍െറ ഐ.ടി വ്യവസായത്തിന്‍െറ ഉപദേഷ്ടാവായി താനുണ്ടാകുമെന്നും അദ്ദേഹം

പറഞ്ഞു. ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്ക് സന്ദര്‍ശനത്തിനായി പദ്ധതിപ്രദേശത്ത് എത്തിയതായിരുന്നു അദ്ദേഹം.
‘നാലഞ്ച് മാസം കൂടുമ്പോള്‍ ഞാന്‍ കോഴിക്കോട്ടത്തെും. ഐ.ടി. നിക്ഷേപകരെ തെരഞ്ഞെടുക്കുന്നതിനും സംരംഭം മുന്നോട്ടുകൊണ്ടുപോവുന്നതിന് മാര്‍ഗദര്‍ശനം നല്‍കുകയുമാണ് ലക്ഷ്യം’ -ഗോപാലകൃഷ്ണന്‍ പറഞ്ഞു.
1983ല്‍ ബംഗളൂരുവില്‍ ഇന്‍ഫോസിസ് ആരംഭിക്കുമ്പോള്‍ മറ്റൊരു ഐ.ടി സ്ഥാപനം അവിടെയുണ്ടായിരുന്നില്ല. 28 വര്‍ഷം കഴിഞ്ഞപ്പോള്‍ ബംഗളൂരു നഗരം അടിമുടി മാറി. മംഗലാപുരത്തും തിരുവനന്തപുരത്തും ഐ.ടി സംരംഭം തുടങ്ങിയപ്പോഴും നാടുതന്നെ വികസിച്ചു. തീര്‍ച്ചയായും കോഴിക്കോട്ടും ഇത്തരമൊരു വികസനമുണ്ടാവും. 10-15 കൊല്ലംകൊണ്ട് നഗരം ഏറെ മുന്നിലത്തെും. എന്‍.ഐ.ടി, ഐ.ഐ.എം തുടങ്ങിയ സ്ഥാപനങ്ങള്‍ കോഴിക്കോട്ടുള്ളത് വികസനത്തിന് വേഗം കൂട്ടും. അനുബന്ധ വികസനങ്ങളാണ് ഐ.ടി പാര്‍ക്കിന്‍െറ കാര്യത്തില്‍ ഇനിയുണ്ടാവേണ്ടത് -അദ്ദേഹം പറഞ്ഞു.
അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ മറ്റു രാജ്യങ്ങളിലെ ഐ.ടി മാര്‍ക്കറ്റിന് ഊന്നല്‍ നല്‍കും. കേരളത്തില്‍ ഐ.ടി വ്യവസായത്തിന് പൊതുവെ നല്ല സാധ്യതയാണുണ്ടായത്. ഇടതു-വലതു സര്‍ക്കാറുകള്‍ നല്ല പിന്തുണയാണ് ചെയ്തത് -അദ്ദേഹം പറഞ്ഞു.
മുന്‍ വ്യവസായമന്ത്രി എളമരം കരീം എം.എല്‍.എ, മേയര്‍ എ.കെ. പ്രേമജം, എ. പ്രദീപ്കുമാര്‍ എം.എല്‍.എ, യു.എല്‍ സൈബര്‍ പാര്‍ക്ക് ചെയര്‍മാന്‍ രമേശന്‍ പാലേരി എന്നിവരും സംസാരിച്ചു.


No comments:

Discuss