Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Friday, 3 February 2012

കഞ്ചാവ് വേട്ട; യുവതി അറസ്റ്റില്‍

കുന്ദമംഗലം: രണ്ട് കിലോ കഞ്ചാവും 80 ഗ്രാം ബ്രൗണ്‍ഷുഗറുമായി വാടകവീട്ടില്‍ ഒറ്റക്ക് താമസിക്കുന്ന യുവതി പിടിയില്‍. പെരിങ്ങൊളം ശാന്തിച്ചിറ പാലക്കോട്ട് പറമ്പില്‍ വാടകവീട്ടില്‍ താമസിക്കുന്ന നടക്കാവ് വെള്ളയില്‍ ഖമറുന്നീസ (35)യെയാണ് കുന്ദമംഗലം പൊലീസ്
അറസ്റ്റുചെയ്തത്.
ബ്രൗണ്‍ഷുഗറിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ആറുലക്ഷം രൂപ വിലമതിക്കും. ബെഡ്റൂമിലെ അലമാരയിലായിരുന്നു കഞ്ചാവ്.
യുവതിയുടെ ശരീരത്തില്‍നിന്നാണ് ബ്രൗണ്‍ഷുഗര്‍ പൊലീസ് കണ്ടെടുത്തത്. രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
വീട്ടില്‍നിന്ന് 9610 രൂപ, ഇലക്ട്രോണിക് തുലാസ്സ്, സാധാരണ തുലാസ്സ്, നാലു മൊബൈല്‍ ഫോണ്‍, വിവിധ കമ്പനികളുടെ സിം കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. കുന്ദമംഗലം എസ്.ഐ കെ.ജെ. റോയ്, അഡീഷനല്‍ എസ്.ഐ ചാത്തുനായര്‍, എ.എസ്.ഐ പ്രകാശന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ശ്രീധരന്‍, ഹരീഷ്, വനിതാ പൊലീസുകാരായ മറിയക്കുട്ടി, വിജയശ്രീ എന്നിവരടങ്ങുന്ന ടീമാണ് റെയ്ഡ് നടത്തിയത്.

No comments:

Discuss