Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Thursday, 2 February 2012

വലിയങ്ങാടി സ്തംഭിച്ചു

കോഴിക്കോട്: ഇടക്കാല കൂലിവര്‍ധനആവശ്യപ്പെട്ട് വലിയങ്ങാടിയിലെ അട്ടിമറി തൊഴിലാളികള്‍ നടത്തിയ സൂചനാ  പണിമുടക്ക് വ്യാപാരമേഖലയെ സ്തംഭിപ്പിച്ചു.
ഇന്നലെ രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെ ചരക്കുനീക്കം പൂര്‍ണമായി നിലച്ചു. ചെറിയ വാഹനത്തില്‍ ചരക്ക് കൊണ്ടുപോകുന്നതുപോലും തൊഴിലാളികള്‍ തടഞ്ഞു.
കൊപ്രബസാര്‍, മേക്കര, മൊയ്തീന്‍പള്ളി റോഡ്, മൂര്യാട് മേഖലയില്‍ സമരം

പൂര്‍ണമായിരുന്നു.
ചരക്കുമായി വന്ന ലോറികള്‍ വലിയങ്ങാടിയില്‍ നിരയായി നിര്‍ത്തിയിട്ടു. വ്യാപാരം ഭാഗികമായി നടന്നെങ്കിലും ചരക്കുകള്‍ കൊണ്ടുപോകാനായില്ല.
 ജീവിതച്ചെലവ് കൂടിയ സാഹചര്യത്തില്‍ 50 ശതമാനം കൂലിവര്‍ധന വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
മൂന്നു വര്‍ഷം കൂടുമ്പോഴാണ് ഇവരുടെ കൂലി കൂട്ടുന്നത്. കരാര്‍ കാലാവധി 2012 ഒക്ടോബറിലേ അവസാനിക്കൂ എന്നാണ് വ്യാപാരികളുടെ വാദം.
 ഇടക്കാല വര്‍ധനവ് ലഭിച്ചില്ളെങ്കില്‍ അനിശ്ചിതകാലസമരം ആരംഭിക്കുമെന്ന് സമരസമിതി കണ്‍വീനര്‍ അബ്ദുല്‍കരീം പറഞ്ഞു.
പണിമുടക്കിനോടനുബന്ധിച്ച് വലിയങ്ങാടിയില്‍ പ്രകടനം നടന്നു. പൊതുയോഗത്തില്‍ പി.പി. മോഹനന്‍ അധ്യക്ഷത വഹിച്ചു. പി.കെ. നാസര്‍, ജാഫര്‍ സെക്കീര്‍, സി. കുഞ്ഞാതു, പി.എം. നിയാസ്, പി. മൊയ്തീന്‍ എന്നിവര്‍ സംസാരിച്ചു.
പ്രകടനത്തില്‍ റാഫി (എ.ഐ.ടി.യു.സി), അബ്ദുല്‍കരീം (സി.ഐ.ടി.യു), പി. ആലിക്കോയ (എസ്.ടി.യു), അബ്ദുറഹിമാന്‍ (ഐ.എന്‍.ടി.യു.സി), എന്‍.പി. ലത്തീഫ് (എസ്.എല്‍.എ.എം.ടി.യു) എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Discuss