തലശ്ശേരി: ഇ-മെയില്‍ വിവാദം പുറത്തുകൊണ്ടുവന്ന ‘മാധ്യമ’ത്തിന് നേരെ
മന്ത്രി ആര്യാടന്‍ മുഹമ്മദ് കുരച്ചുചാടുകയാണെന്ന് സി.പി.എം
കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്‍. സൈബര്‍ സെല്‍
ചോര്‍ത്താനാവശ്യപ്പെട്ട 268 പേരില്‍ 258 പേരും മുസ്ലിംകളാണ്. ഐ.ടി
വകുപ്പനുസരിച്ച് ഇ-മെയില്‍ ചോര്‍ത്താന്‍ അവകാശമില്ല. നിയമവ്യവസ്ഥക്ക്
എതിരാണത്. ഇതിനെക്കുറിച്ച് ആര്യാടന് എന്താണ് പറയാനുള്ളതെന്ന് അദ്ദേഹം
ചോദിച്ചു. മുഖ്യമന്ത്രി അറിയാതെ ഇത്തരമൊരു നടപടി ഉണ്ടാവില്ല. വര്‍ഗീയ
ധ്രുവീകരണം സൃഷ്ടിക്കുന്ന നടപടിയാണിത്. മുഖ്യമന്ത്രി വര്‍ഗീയ ശക്തികളുടെ
തടവറയിലാണെന്നും ന്യൂനപക്ഷങ്ങളുടെ സംരക്ഷണം പറയുന്ന ലീഗിന് ഇക്കാര്യത്തില്‍
മിണ്ടാന്‍ ത്രാണിയില്ളെന്നും ജയരാജന്‍ കുറ്റപ്പെടുത്തി. ‘ഫെസ്റ്റോ’
നടത്തുന്ന ദേശീയ പണിമുടക്കിന്‍െറ കണ്ണൂര്‍ ജില്ലാതല പ്രചാരണജാഥ
തലശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയരാജന്‍. ഇ -മെയില്‍
ചോര്‍ത്തലില്‍