ഇരുമ്പുവടി ഉപയോഗിച്ച് ആക്രമിച്ചു, തടഞ്ഞുനിര്‍ത്തി, ബൈക്ക് തകര്‍ത്തു എന്നീ കുറ്റങ്ങള്‍ ചേര്‍ത്താണ് കേസ് ചുമത്തിയിട്ടുള്ളത്.
ഞായറാഴ്ച രാത്രി എട്ടുമണിയോടെ വെസ്റ്റ്ഹില്‍ എന്‍ജിനീയറിങ് കോളേജിന് സമീപത്തായിരുന്നു വെസ്റ്റ്ഹില്‍ ചാത്തോത്ത്താഴം വയല്‍ ജിഥിന്‍ സുഹൃത്ത് കൃപേഷ് എന്നിവരെ 20 പേരടങ്ങുന്ന സംഘം മര്‍ദിച്ചത്. മര്‍ദനത്തില്‍ ഇവരുടെ തലയ്ക്കും തോളെല്ലിനും സാരമായി പരിക്കേറ്റിരുന്നു. ക്വട്ടേഷന്‍ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് സംശയമുണ്ടെങ്കിലും ആക്രമണകാരണം വ്യക്തമായിട്ടില്ല.