370 പ്രതിനിധികള്‍ തങ്ങള്‍ക്കുണ്ടെന്ന് എ വിഭാഗം നേതാക്കള്‍ അവകാശപ്പെട്ടു.കൊയിലാണ്ടി, വടകരതാലൂക്കില്‍ വിശാല ഐ വിഭാഗത്തിന് ഒരു പ്രതിനിധിപോലുമില്ലെന്ന് അവര്‍ പറഞ്ഞു. ജില്ലാ-സംസ്ഥാന തിരഞ്ഞെടുപ്പില്‍ മുന്‍ വര്‍ഷത്തെ ആധിപത്യം നിലനിര്‍ത്തുമെന്നും അവര്‍ പറഞ്ഞു.
243 പ്രതിനിധികള്‍ തങ്ങള്‍ക്കുണ്ടെന്ന് വിശാല ഐ വിഭാഗം അവകാശപ്പെടുന്നു. മുന്‍ വര്‍ഷം തങ്ങള്‍ക്കുണ്ടായ പരാജയം ഇക്കുറി ആവര്‍ത്തിക്കില്ലെന്ന് ഐ വിഭാഗത്തിന്റെ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചവരിലൊരാളായ കെ.ജയന്ത് പറഞ്ഞു. ഐ വിഭാഗത്തിന്റെ കണക്കുപ്രകാരം 223 പ്രതിനിധികളാണ് എ വിഭാഗത്തിനുള്ളത്.
മുരളിവിഭാഗം ഒറ്റയ്ക്ക് 60 പ്രതിനിധികളെ വിജയിപ്പിച്ചിട്ടുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു. എ വിഭാഗത്തോടും ഐ വിഭാഗത്തോടും മത്സരിച്ചാണ് ഈ വിജയം നേടിയതെന്ന് അവര്‍ പറഞ്ഞു. ജില്ലാ- സംസ്ഥാന ഭാരവാഹി സ്ഥാനത്തേക്ക് തങ്ങളുടെ പ്രതിനിധികളെ ജയിപ്പിക്കാനുള്ള അംഗബലം തങ്ങള്‍ക്ക് നേടാനായെന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച അഡ്വ. കെ പ്രവീണ്‍കുമാര്‍ , ദിനേശ് പെരുമണ്ണ എന്നിവര്‍ പറഞ്ഞു. ജില്ലാതല തിരഞ്ഞെടുപ്പില്‍ മുരളി വിഭാഗം നിര്‍ണായകശക്തിയാവും.
ഏഴോളം കാമ്പസുകളിലെ തിരഞ്ഞെടുപ്പ് വിവിധ വിഭാഗങ്ങളുടെ പരാതിയെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിട്ടുണ്ട്.ബാലറ്റ് പെട്ടികള്‍ തട്ടിക്കൊണ്ടുപോയതായുള്ള പരാതികള്‍ തിരഞ്ഞെടുപ്പിലുണ്ടായി.