Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Tuesday, 17 January 2012

എ.ഡബ്ള്യു.എച്ച് : വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രക്ഷോഭത്തിന്

കുറ്റിക്കാട്ടൂര്‍: എ.ഡബ്ള്യു.എച്ച് എന്‍ജിനീയറിങ് കോളജിലും പോളിടെക്നിക്കിലും അധ്യാപകരും ജീവനക്കാരും അനിശ്ചിതകാല സമരം തുടരുന്നതിനിടെ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രക്ഷോഭത്തിനിറങ്ങി. ശമ്പള പരിഷ്കരണവും ജോലി സ്ഥിരതയും ആവശ്യപ്പെട്ട് എന്‍ജിനീയറിങ് കോളജ് ജീവനക്കാര്‍ ഏഴു ദിവസവും പോളിടെക്നിക് ജീവനക്കാര്‍ 22 ദിവസവുമായി സമരത്തിലാണ്.
ചൊവ്വാഴ്ച എന്‍ജിനീയറിങ്-പോളി-സ്പെഷല്‍ കോളജുകളിലെ മുഴുവന്‍ ...
ജീവനക്കാരും രക്ഷിതാക്കളും കോഴിക്കോട്ടെ  എ.ഡബ്ള്യു.എച്ച് ഹെഡോഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
തിങ്കളാഴ്ച പോളി വിദ്യാര്‍ഥികള്‍ കലക്ടറേറ്റിനുമുമ്പില്‍ ഉപവാസം നടത്തി. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ.ഫിറോസ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥി പ്രതിനിധികള്‍ കലക്ടര്‍ക്ക് നിവേദനം നല്‍കി.
അതേസമയം, എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ എസ്.എഫ്.ഐയുടെയും കെ.എസ്.യു-എം.എസ്.എഫ് സഖ്യത്തിന്‍െറയും  ആഭിമുഖ്യത്തില്‍ എ.ഡബ്ള്യൂ.എച്ച് ഹെഡോഫിസിലേക്ക് വെവ്വേറെ മാര്‍ച്ച് നടത്തി. എസ്.എഫ്.ഐ മാര്‍ച്ച് ജില്ലാ പ്രസിഡന്‍റ് വസീഫ്  ഉദ്ഘാടനം ചെയ്തു. പി.തന്‍സീര്‍,ടി.ടി.ഷിജു എന്നിവര്‍ സംസാരിച്ചു.
എം.എസ്.എഫ്-കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്തു.
 ആഷിഖ് ചെലവൂര്‍, എന്‍.എ കരീം, പി.ജി മുഹമ്മദ്, സുമേഷ്, സമദ് പെരുമണ്ണ എന്നിവര്‍ സംസാരിച്ചു.

Discuss