ആസ്പത്രിയിലെ കണ്‍സള്‍ട്ടന്റായ ഡോ. ആനന്ദ്‌രാമമൂര്‍ത്തി പത്രസമ്മേളനത്തില്‍ പറഞ്ഞു.
2008-ല്‍ ചെന്നെയില്‍ പ്രവര്‍ത്തനമാരംഭിച്ച ആസ്‌പത്രി നൂറിലധികം കരള്‍മാറ്റ ശസ്ത്രക്രിയ നടത്തി. 90 ശതമാനത്തിലേറെയും വിജയം നേടി. കേന്ദ്രസര്‍ക്കാറിന്റെ സെന്റര്‍ ഓഫ് എക്‌സലന്‍സ് പുരസ്‌കാരവും ജോയന്റ് കമ്മീഷന്‍ ഇന്റര്‍നാഷണലിന്റെ അംഗീകാരവും അപ്പോളോ ഹോസ്പിറ്റലിന് ലഭിച്ചു.
കരള്‍ രോഗികളുടെ ശുശ്രൂഷ ലഘുവും ഫലവത്തുമാക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ഓരോ രോഗിക്കും കൃത്യമായി ഇണങ്ങുംവിധമുള്ള ചികിത്സാപദ്ധതിയാണ് മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.