ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Wednesday, 11 January 2012
കെ.എസ്.ടി.എ. ജില്ലാ സമ്മേളനം: ചിത്രകാരന്മാര്‍ കൂട്ടായ്മ നടത്തി
അത്തോളി: കെ.എസ്.ടി.എ. ജില്ലാ സമ്മേളന ഭാഗമായി
അത്തോളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ചിത്രകാരന്മാരുടെ
കൂട്ടായ്മ നടത്തി. ബംഗാളി ചിത്രകാരി കബിത മുഖോപാധ്യായ ഉദ്ഘാടനം ചെയ്തു.
അഭിലാഷ് തിരുവോത്ത്, സചീന്ദ്രന്‍ പേരാമ്പ്ര, ബാബു അത്തോളി, ദിനേശന്‍
തുടങ്ങിയവര്‍ ചിത്രങ്ങള്‍ വരച്ചു. സ്വാഗതസംഘം കണ്‍വീനര്‍ എം.ജയകൃഷ്ണന്‍
സ്വാഗതവും എസ്.അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.