Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 23 January 2012

സമരസമിതിക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളൂം

കോഴിക്കോട്: സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് വിളിച്ച യോഗത്തില്‍ കയറ്റിയില്ലെന്ന് പറഞ്ഞ് ദേശീയപാതാ സമരസമിതിക്കാരും പോലീസും തമ്മില്‍ ഉന്തു തള്ളുമുണ്ടായി. യോഗം തുടങ്ങുന്നതിന് മുമ്പ് പതിനൊന്നരയോടെയാണ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിനു മുന്നില്‍...
ബഹളവും വാക്കേറ്റവുമുണ്ടായത്. രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളെയും ജന പ്രതിനിധികളെയും മാത്രമായിരുന്നു യോഗത്തിന് ക്ഷണിച്ചിരുന്നത്. എന്നാല്‍, ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രതിനിധികളെന്ന പേരില്‍ തങ്ങളെക്കൂടി പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പോലീസ് ഇവരെ കടത്തിവിടാന്‍ തയാറായില്ല. ക്ഷണക്കത്തുള്ളവരെ മാത്രമേ അകത്ത് കടത്തൂ എന്ന് പോലീസ് പറഞ്ഞു. ഇതോടെയാണ് ബഹളമുണ്ടായത്. ബഹളം ഉന്തും തള്ളിലും എത്തിയതോടെ സമര സമിതി നേതാക്കളെ കടത്തിവിടാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചെങ്കിലും പോലീസ് അനുവദിച്ചില്ലെന്ന് ഇവര്‍ പറയുന്നു. ഹാളില്‍ നിന്ന് കളക്ടര്‍ ഇറങ്ങിവന്നാണ് സമരസമിതിക്കാരെ അകത്ത് പ്രവേശിപ്പിച്ചത്.


യോഗം നടക്കുന്നതറിഞ്ഞ് സ്ത്രീകളടക്കം ഭൂമി നഷ്ടപ്പെടുന്ന നിരവധി ആളുകള്‍ എത്തിയിരുന്നു. ജില്ലാകളക്ടര്‍ യോഗസ്ഥലത്തേക്ക് വരുമ്പോള്‍ തന്നെ ഇവര്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതിനു പുറമെ കടത്തിവിടുകയും ചെയ്യാതെ വന്നതോടെയാണ് പ്രശ്‌നം കൂടുതലായത്. സി.പി.എം. ഉള്‍പ്പെടെയുള്ള ചില രാഷ്ട്രീയപ്പാര്‍ട്ടികളെ യോഗം നടക്കുന്ന കാര്യം അറിയിച്ചില്ലെന്നും പരാതിയുണ്ട്.

Discuss