Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Thursday, 19 January 2012

ഇ-മെയില്‍ പട്ടികയിലുള്ളയാളുടെ വീട്ടില്‍ ഇന്‍റലിജന്‍സിന്‍െറ ചോദ്യം ചെയ്യല്‍

ദോഹ:  ഇ-മെയില്‍ ചോര്‍ത്തപ്പെട്ടവരുടെ പട്ടികയിലുള്ളയാളുടെ വീട്ടിലെത്തി ഇന്‍റലിന്‍സ് ഉദ്യോഗസ്ഥന്‍ കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു.  ഇ-മെയില്‍ ചോര്‍ത്തപ്പെട്ട 268 പേരുടെ പട്ടികയില്‍ അവസാനത്തെയാളും ഖത്തറിലെ ഇന്‍ഫോബാന്‍ കമ്പനിയില്‍ മാനേജരുമായ കൊടുങ്ങല്ലൂര്‍ അഴീക്കോട് നടുവിലകത്ത് എന്‍.എം അബ്ദുസലാമിന്‍െറ വീട്ടിലെത്തിയാണ് കഴിഞ്ഞമാസം ഇന്‍റലിജന്‍സ് .....
ഉദ്യോഗസ്ഥന്‍ വൃദ്ധരായ മാതാപിതാക്കളില്‍ നിന്ന് മൊഴിയെടുത്തത്.  ഇ.മെയില്‍ വിലാസങ്ങള്‍ ആരുടെ പേരിലുള്ളതാണെന്ന് അന്വേഷിക്കാന്‍ മാത്രമാണ് പോലിസിനോട് ഉത്തരവിട്ടതെന്നും ഇത് ഒരു സാധാരണ പ്രക്രിയ മാത്രമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവര്‍ത്തിക്കുമ്പോഴാണ് ലിസ്റ്റിലുള്ളവരെ നോട്ടപ്പുള്ളികളാക്കി വേട്ടയാടാനും തുടങ്ങിയിരുന്നു എന്നതിന്‍െറ തെളിവുകള്‍ പുറത്തുവരുന്നത്.
ഹിന്ദുസ്ഥാന്‍ കമ്പ്യൂട്ടേഴ്സ് ലിമിറ്റഡിന്‍െറ മദ്രാസ്, തിരുവനന്തപുരം ഓഫീസുകളില്‍ ജോലി ചെയ്തിട്ടുള്ള അബ്ദുസലാം 15 വര്‍ഷമായി ഖത്തറിലാണ്. നാട്ടില്‍ അവധിക്ക് പോയ അബ്ദുസ്സലാം കഴിഞ്ഞ ഡിസംബര്‍ ആറിനാണ് ഖത്തറിലേക്ക് മടങ്ങിയത്. ഇതിന്‍െറ പിറ്റേന്നാണ് ഇന്‍റലിജന്‍സില്‍ നിന്നാണെന്ന് പരിചയപ്പെടുത്തി പ്രദേശത്തു തന്നെയുള്ള മുഹമ്മദ് എന്ന പോലിസുകാരന്‍ അബ്ദുസലാമിന്‍െറ അഴീക്കോട്ടെ തറവാട്ടുവീട്ടിലെത്തി ഒറ്റക്ക് കഴിയുന്ന മാതാപിതാക്കളില്‍ നിന്ന് മൊഴിയെടുത്തത്. അബ്ദുസലാമിനെ സംബന്ധിച്ച പൊതുവായതും അല്ലാത്തതുമായ കാര്യങ്ങളാണ് ഉദ്യോഗസ്ഥന്‍ ചോദിച്ചറിഞ്ഞത്. ഗള്‍ഫില്‍ നിന്ന് അബ്ദുസലാം സ്ഥിരമായി നാട്ടിലെത്തുന്നതിന്‍െറ കാരണങ്ങള്‍, വിദ്യാഭ്യാസവും പഠന പശ്ചാത്തലവും, മക്കള്‍ ആരൊക്കെ, എവിടെയൊക്കെ, എന്തിനൊക്കെ പഠിക്കുന്നു? ഖത്തറിലെ ജോലിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയെല്ലാം വളരെ സൂക്ഷ്മമായി തന്നെ വന്നയാള്‍ അന്വേഷിച്ചു. രോഗിയായ മാതാപിതാക്കളെ രണ്ട് മാസത്തിലൊരിക്കല്‍ സന്ദര്‍ശിക്കുന്നത് മൂന്ന് വര്‍ഷമായി അബ്ദുസലാമിന്‍െറ പതിവാണ്. ഈ വരവിനെയാണ് ഇന്‍റലജന്‍സ് സംശയത്തോടെ വീക്ഷിച്ചത്. മാതാപിതാക്കള്‍ നല്‍കിയ വിവരങ്ങളുടെ സത്യാവസ്ഥ ഉറപ്പാക്കുന്നതിനായി നാട്ടിലെ മഹല്ല് പള്ളി ഭാരവാഹികള്‍, സുഹൃത്തുക്കള്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരോടും സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ വിവരങ്ങള്‍ ആരാഞ്ഞിരുന്നതായി ദോഹയിലുള്ള അബ്ദുസലാം ‘ഗള്‍ഫ്മാധ്യമ’ത്തോട് പറഞ്ഞു.
പിന്നീട് ഗൂഗിള്‍ മെയിലില്‍ പ്രവേശിച്ച അബ്ദുസലാമിന് മറ്റൊരു ഐ.പി അഡ്രസില്‍ നിന്ന് (117.203.117.95)  തന്‍െറ മെയില്‍ ഡിസംബര്‍ 27ന് ഹാക്ക് ചെയ്യപ്പെട്ട വിവരമാണ് ഗൂഗിളില്‍ നിന്ന് ലഭിച്ചത്. ഐ.പി അഡ്രസിന്‍െറ ലൊക്കേഷന്‍ തേടിയപ്പോള്‍ ഗൂഗിളില്‍ നിന്ന് ലഭിച്ച സൂചന കോയമ്പത്തൂരിലേക്കായിരുന്നു. തുടര്‍ന്ന് പാസ്വേഡ് മാറ്റി.  തന്‍െറ ഒൗദ്യോഗിക ഇ-മെയിലും യാഹൂ മെയിലും ഇതിനിടെ തുറന്ന് പരിശോധിക്കപ്പെട്ടതായാണ് ഇദ്ദേഹം പറയുന്നത്.
കുടുംബത്തിലും സമൂഹത്തിലും പ്രവര്‍ത്തന സുതാര്യത നിലനിര്‍ത്തിയ തനിക്ക് സര്‍ക്കാറിന്‍െറ രഹസ്യനീക്കം വ്യക്തിപരമായും തൊഴില്‍ പരമായും ഉണ്ടാക്കിയ നഷ്ടങ്ങള്‍ വിലയിരുത്താന്‍ തുടങ്ങുന്നതേയുള്ളൂ എന്നും അവ വേദനാജനകമാണെന്നുമാണ് അബ്ദുസലാം പറയുന്നത്. സമൂഹത്തിന് മുന്നില്‍ തന്നെ സംശയത്തിന്‍െറ നിഴലില്‍ നിര്‍ത്താന്‍ മാത്രമാണ് ഈ നടപടി സഹായിച്ചത്.  പട്ടികയിലുള്‍പ്പെട്ട എല്ലാ പൗരന്‍മാരുടെയും സുതാര്യമായ സാമൂഹി കജീവിതത്തിന് ഇക്കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ശക്തമായ നടപടി ആവശ്യമാണ്.  അന്യദേശത്ത് കുടുംബത്തിനും നാടിനും വേണ്ടി അധ്വാനിക്കുന്ന  ഗള്‍ഫുകര്‍ക്ക് സ്വന്തം നാട്ടില്‍ ഭരണകൂടവും ഉദ്യോഗസ്ഥരും മാധ്യമങ്ങളും നല്‍കുന്ന ഇത്തരം ‘റിമോട്ട് ഷോക്കുകള്‍’  നാടിനെ എവിടെയെത്തിക്കുമെന്ന് ഓരോരുത്തരും ചിന്തിക്കണം.


Discuss