'ഇസ്‌ലാം ശാന്തിയുടെ മതം' എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. എന്താണ് മതം, എന്താണ് ജീവിതം, നിരീശ്വരവാദം, ആത്മീയത, ആരാണ് മനുഷ്യന്‍, കുടുംബബന്ധത്തിലെ പ്രതിസന്ധിയും പരിഹാരവും, ലഹരിവസ്തുക്കളുടെ ദൂഷ്യഫലങ്ങള്‍, ഇസ്‌ലാമിന്റെ സാമ്പത്തികകാഴ്ചപ്പാട്, ജീവന്റെ വില, നിരോധിച്ച കച്ചവടങ്ങള്‍ തുടങ്ങിയവയൊക്കെ പ്രദര്‍ശനം വിവരിക്കുന്നു. നിഷിദ്ധമായ സ്ത്രീധനത്തെക്കുറിച്ചും ഗര്‍ഭഛിദ്രത്തെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്.
മുസ്‌ലിം സകാത്ത് നല്‍കേണ്ടതിന്റെ പ്രസക്തിയെക്കുറിച്ചും വര്‍ഗീയതയുടെയും വിഭാഗീയതയുടെയും ഭീകരതയെക്കുറിച്ചും മുസ്‌ലിങ്ങള്‍ക്കിടയിലെ അന്ധവിശ്വാസങ്ങളെക്കുറിച്ചും പ്രദര്‍ശനത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
ടൗണ്‍ഹാളിന് എതിര്‍വശത്ത് കോംട്രസ്റ്റ് ഗ്രൗണ്ടില്‍ ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ ഒമ്പതുമണിവരെയാണ് പ്രദര്‍ശനം നടക്കുന്നത്. ജനവരി 31ന് സമാപിക്കും. പ്രദര്‍ശനത്തിലെ 'കളിചങ്ങാടം' വിചിന്തനം ചീഫ് എഡിറ്റര്‍ ഇ.കെ.എം പന്നൂര്‍ ഉദ്ഘാടനംചെയ്തു. ഫദല്‍ റഹ്മാന്‍ അധ്യക്ഷതവഹിച്ചു. തുടര്‍ന്നുനടന്ന വിവിധ പരിപാടികളില്‍ ബഷീര്‍ സ്വലാഹി, അര്‍ഷദ് പുതിയപാലം, ഫാസില്‍ അഹമ്മദ്, അന്‍സാര്‍ നന്മണ്ട, ഐ.എസ്.എം ജില്ലാ പ്രസിഡന്റ് പി.കെ. ശറഫുദ്ദീന്‍, സാബിര്‍ നവാസ്, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. എ.വി. അന്‍വര്‍, ഡി.വൈ.എഫ്.ഐ സംസ്ഥാന ജോ.സെക്രട്ടറി അഡ്വ. പി.എ. മുഹമ്മദ് റിയാസ്, യൂത്ത് കോണ്‍ഗ്രസ് മുന്‍പ്രസിഡന്റ് അഡ്വ. സിദ്ദിഖ്, കെ.വി. ആരിഫ്, പി.ജലീസ്, കെ.എന്‍.എം. സംസ്ഥാനസെക്രട്ടറി കുഞ്ഞുമുഹമ്മദ്, വി.പി. അബ്ദുനാസര്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പി.കിഷന്‍ചന്ദ്, അഡ്വ. ഹബീബ് റഹ്മാന്‍, ഹാരിസ്ബ്‌നു, സാജിദ് തിരൂരങ്ങാടി, സജീര്‍ഖാന്‍ കല്ലായി, അഹമ്മദ് നിയാദ് എന്നിവര്‍ സംസാരിച്ചു.