Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Saturday, 14 January 2012

അഴിമതിയാരോപണം: എല്‍.ഡി.എഫ് ബഹുജന ധര്‍ണ നടത്തി

കോഴിക്കോട്: നഗരത്തില്‍ വന്‍ വികസനം കൊണ്ടുവന്ന എല്‍.ഡി.എഫിന്‍െറ പ്രതിച്ഛായ തകര്‍ക്കാന്‍ യു.ഡി.എഫിന്‍െറ അഴിമതി ആരോപണങ്ങള്‍ക്ക് കഴിയില്ളെന്ന് എ. പ്രദീപ്കുമാര്‍ എം.എല്‍.എ. നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനുള്ള യു.ഡി.എഫ് ഗൂഢാലോചനക്കെതിരെ നഗരസഭാ ഓഫിസിനുമുന്നില്‍ എല്‍.ഡി.എഫ് സംഘടിപ്പിച്ച.... ബഹുജന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നഗരസഭ ഭരണം പിടിച്ചെടുക്കാന്‍ യു.ഡി.എഫ് സര്‍ക്കാറും നഗരസഭയിലെ പ്രതിപക്ഷവും ചില മാധ്യമങ്ങളും ഒരുമ്പെട്ടിറങ്ങിയിരിക്കയാണ്. ഇത് മലര്‍പൊടിക്കാരന്‍െറ ദിവാസ്വപ്നം മാത്രമാണ് -അദ്ദേഹം പറഞ്ഞു.
നഗരവികസനത്തിനാവശ്യമായ ഫണ്ട് അനുവദിക്കാതെ സര്‍ക്കാറും ഭരണം അലങ്കോലപ്പെടുത്തുന്ന സമീപനവുമായി നഗരസഭാ പ്രതിപക്ഷവും നഗരസഭയെ കടന്നാക്രമിക്കുന്നു. 150 കോടി രൂപയുടെ നഗരവികസന പദ്ധതി, 10 കോടിയുടെ ജന്‍ഡന്‍പാര്‍ക്ക് തുടങ്ങി മുന്‍ സര്‍ക്കാര്‍ ബജറ്റില്‍ വകകൊള്ളിച്ചതത്രയും യു.ഡി.എഫ് സര്‍ക്കാര്‍ അട്ടിമറിച്ചു. നഗരസഭയില്‍ എല്‍.ഡി.എഫിനെ വിജയിപ്പിച്ച ജനങ്ങളെ പാഠം പഠിപ്പിക്കണമെന്ന മോഹവുമായി സര്‍ക്കാര്‍ നഗരത്തിലെ മുഴുവന്‍ വികസനവും അട്ടിമറിച്ചുകൊണ്ടിരിക്കുന്നു. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങള്‍ ഉണ്ടാവുക സ്വാഭാവികം. ചൂണ്ടിക്കാട്ടുന്ന പിഴവുകള്‍ പരിഹരിക്കാന്‍ ഇവിടെ സംവിധാനങ്ങളുണ്ട് -അദ്ദേഹം പറഞ്ഞു.
എന്‍.സി.പി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. എം.പി. സൂര്യനാരായണന്‍ അധ്യക്ഷത വഹിച്ചു. മുന്‍ മേയര്‍മാരായ കോളിയോട്ട് ഭരതന്‍, ടി.പി. ദാസന്‍, ഒ. രാജഗോപാല്‍, അഡ്വ. യു.ടി. രാജന്‍, സി. മുഹ്സിന്‍, എം.എം. പത്മാവതി, തോട്ടത്തില്‍ രവീന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ പ്രഫ. പി.ടി. അബ്ദുല്‍ ലത്തീഫ്, മുന്‍ കൗണ്‍സിലര്‍മാരായ കാനങ്ങോട്ട് ഹരിദാസന്‍, മേലടി നാരായണന്‍, പി.ടി. രാജന്‍, പി.കെ. നാസര്‍, ജനതാദള്‍ ജില്ലാ നേതാവ് പി.ടി. ആസാദ്, നിലവിലെ കൗണ്‍സിലര്‍മാരായ സി.കെ. രേണുകാദേവി, സി.പി. മുസഫിര്‍ അഹമ്മദ്, എ. സുജന്‍, ചേമ്പില്‍ വിവേകാനന്ദന്‍, അനിത രാജന്‍, എം. മോഹനന്‍, ഒ.എം. ഭരദ്വാജ് തുടങ്ങിയവര്‍ സംസാരിച്ചു.
ഉച്ചക്ക് സമാപിച്ച ധര്‍ണയില്‍ മറ്റ് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍, മുന്‍ ജനപ്രതിനിധികള്‍, എല്‍.ഡി.എഫ് നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Discuss