Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Friday, 27 January 2012

എന്‍ഡോസള്‍ഫാന്‍ ദുരിതം അന്വേഷിക്കാന്‍ വിദഗ്ധ സംഘം രൂപവത്കരിച്ചു

കോഴിക്കോട്: ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ വിഷബാധയുണ്ടെന്ന പരാതി അന്വേഷിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ പഠനസംഘം രൂപവത്കരിച്ച് ഉത്തരവായി. മലയോര മേഖലകള്‍ ഉള്‍പ്പെടുന്ന
പേരാമ്പ്ര എസ്റ്റേറ്റ്-പ്ളാന്‍േറഷന്‍ കോര്‍പറേഷനോട് ചേര്‍ന്ന ചെമ്പനോട, ചക്കിട്ടപ്പാറ, മുതുകാട്, പെരുവണ്ണാമൂഴി, പൂഴിത്തോട്, കൂരാച്ചുണ്ട്, കേളോത്ത് വയല്‍, വട്ടച്ചിറ തുടങ്ങിയ പ്രദേശങ്ങളില്‍ ജനിതക വൈകല്യം ബാധിച്ച് ദുരിതം അനുഭവിക്കുന്ന ഇരകള്‍ക്ക് കാസര്‍കോട് മോഡല്‍ പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചെമ്പനാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാരുണ്യ ചാരിറ്റബ്ള്‍ സൊസൈറ്റിയും ജില്ലാ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതിയും പരാതി നല്‍കിയിരുന്നു.  വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പഠനസംഘത്തെ നിയമിച്ചത്. മുഖ്യമന്ത്രിയുടെ  നിര്‍ദേശപ്രകാരം ജില്ലാകലക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് നല്‍കിയ റിപ്പോര്‍ട്ടിലും അടിയന്തര സാമ്പത്തിക സഹായം നല്‍കണമെന്നും വിദഗ്ധ സംഘത്തെ നിയമിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. മേഖലയില്‍ നൂറോളം പേര്‍ക്ക് ജനിതക വൈകല്യം ഉള്ളതായി പറയുന്നു. പേരാമ്പ്ര എസ്റ്റേറ്റിലും പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍െറ  കശുമാവ് തോട്ടങ്ങളിലും 2002 വരെ എന്‍ഡോസള്‍ഫാന്‍ തളിച്ചതായി കലക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കാസര്‍കോട് ജില്ലയില്‍ കണ്ടപോലെയുള്ള രോഗലക്ഷണങ്ങള്‍ ചക്കിട്ടപ്പാറ, കൂരാച്ചുണ്ട് പ്രദേശങ്ങളിലും കണ്ടെത്തി. ഇരകളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ സമരരംഗത്താണ്. ഈ സാഹചര്യത്തിലാണ് പഠനസംഘത്തെ നിയോഗിച്ചത്. ഡോ. എസ്. നസീമ ബീവി (പ്രഫ. കാര്‍ഷിക കോളജ് വെള്ളായണി) പഠനസംഘത്തെ നയിക്കും. പ്രഫ. ഡോ. സാമുവല്‍ മാത്യു (അരോമാറ്റിക് ആന്‍ഡ് മെഡിസിനല്‍ പ്ളാന്‍സ് റിസര്‍ച്ച് സ്റ്റേഷന്‍ എറണാകുളം), ഡോ. ശ്രീകുമാര്‍ (അസി. പ്രഫ. അഗ്രികള്‍ചറല്‍ കോളജ് പടന്നക്കാട്, കാസര്‍കോട്), മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിക്കുന്ന രണ്ട് ഡോക്ടര്‍മാര്‍, ചീഫ് എന്‍വയണ്‍മെന്‍റല്‍ സയന്‍റിസ്റ്റ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവരാണ് സംഘത്തിലുള്ളത്. അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
ചക്കിട്ടപ്പാറ, കൂരാച്ചുണ്ട് പഞ്ചായത്തുകളില്‍ ജനിതക വൈകല്യം ബാധിച്ചത് എന്‍ഡോസള്‍ഫാന്‍ മൂലമാണോ എന്ന് പരിശോധിക്കാന്‍ വിദഗ്ധ സംഘത്തെ നിയോഗിച്ച സര്‍ക്കാര്‍ നടപടിയെ സമരസമിതി ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ച വ്യക്തികള്‍, കര്‍ഷകര്‍, സാമൂഹിക ജീവകാരുണ്യ സംഘടനകള്‍, സമരസമിതി ഭാരവാഹികള്‍, മനുഷ്യാവകാശ കമീഷന്‍, പത്രലേഖകര്‍ തുടങ്ങിയവരില്‍നിന്നും തെളിവെടുപ്പ് നടത്തണമെന്ന് സമരസമിതി നേതാക്കളായ ഒ.ഡി. തോമസ്, ബെന്നി പെരുവേലില്‍, മാത്യു കാക്കതുരുത്തേല്‍, ജോസ് നെല്ലരികയില്‍, അബ്രഹാം തുണ്ടത്തില്‍കുന്നേല്‍, ബാബു നെടുമല, മുനീര്‍ മുതുകാട്, അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.

Discuss