Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Tuesday, 17 January 2012

എലത്തൂര്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലെ എലത്തൂര്‍ ഡിവിഷനിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള അവസാനഘട്ട പ്രചാരണവും അവസാനിച്ചതോടെ ഇന്ന് സമ്മതിദായകര്‍ പോളിങ് ബൂത്തിലേക്ക്. യു.ഡി.എഫിലെ സി എം ജുഗല്‍ബാബു (കോണ്‍ഗ്രസ്) ജയിച്ച വാര്‍ഡാണ് എലത്തൂര്‍. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ആകെ 5,901 വോട്ടര്‍മാരാണ് ഡിവിഷനിലുള്ളത്. ഇതില്‍ 3303 പേര്‍ സ്ത്രീകളാണ്. സി.എം.സി ബോയ്സ് ഹൈസ്കൂളില്‍ രണ്ടും ഗവ. മാപ്പിള സ്കൂളില്‍ നാലും ബൂത്തുകളിലായാണ് വോട്ടെടുപ്പ്. നിലവിലുള്ള കക്ഷിനില അനുസരിച്ച് .....ഈ തിരഞ്ഞെടുപ്പിലെ ഫലം കോര്‍പറേഷന്‍ ഭരണത്തെ ബാധിക്കില്ല.
അന്തരിച്ച കൌണ്‍സിലര്‍ സി എം ജുഗല്‍ബാബുവിന്റെ സഹോദരന്‍ സി എം സുനില്‍കുമാറാണ് യു.ഡി.എഫിന്റെ സ്ഥാനാര്‍ഥി. എല്‍.ഡി.എഫിനു വേണ്ടി നാലകത്ത് അബ്്ദുറഹ്്മാന്‍ സ്വാതന്ത്യ്രസ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നു. നേരത്തെ മുസ്്ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം കഴിഞ്ഞ തവണ സ്വതന്ത്രനായി മല്‍സരിച്ചിരുന്നു. ബി.ജെ.പി സ്ഥാനാര്‍ഥിയായി എന്‍ വി സന്തോഷ്കുമാറും എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയായി ഗഫൂറും മല്‍സര രംഗത്തുണ്ട്. കൂടാതെ ആറ് സ്വതന്ത്രരും മല്‍സരിക്കുന്നു.
നേരത്തെ എലത്തൂര്‍ പഞ്ചായത്തിലായിരുന്ന ഡിവിഷന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പോടെയാണ് കോര്‍പറേഷന്റെ ഭാഗമായത്. മല്‍സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ ഡിവിഷനില്‍ കുടിവെള്ള ക്ഷാമം ഇന്നും പരിഹരിക്കപ്പെടാത്ത പ്രശ്്നമാണ്.
അടിസ്ഥാന സൌകര്യങ്ങളുടെ അഭാവമുള്ള മേഖലയാണിത്. വികസനത്തിനുവേണ്ടിയാണ് ഭരണകക്ഷിയായ എല്‍.ഡി.എഫ് വോട്ടു ചോദിക്കുന്നത്. എന്നാല്‍ കോര്‍പറേഷനിലെ അഴിമതിക്കണക്ക് നിരത്തിയാണ് യു.ഡി.എഫ് പ്രചാരണത്തിന് ഇറങ്ങിയത്.

Discuss