Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Wednesday, 11 January 2012

ജാമിഅ: യമാനിയ്യ: വാര്‍ഷികം നാളെമുതല്‍


കോഴിക്കോട്: ഇ.കെ. അബൂബക്കര്‍ മുസ്‌ല്യാര്‍ സ്മാരക ഇസ്‌ലാമിക് സെന്ററിന്റെ കീഴില്‍ കുറ്റിക്കാട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന ജാമിഅ: യമാനിയ്യ: അറബിക് കോളേജിന്റെ 12-ാം വാര്‍ഷികവും മൂന്നാം സനദ് ദാനസമ്മേളനവും ജനവരി 13, 14, 15 തീയതികളില്‍ നടക്കും. 13 ന് വൈകിട്ട് 6.30 ന്...... പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. രാത്രി പത്തിന് തൃപ്പനച്ചി ഉസ്താദ് അനുസ്മരണം, 14 ന് രാവിലെ 9.30 ന് യമാനിയ്യ: ഫെസ്റ്റ്, വൈകിട്ട് ആറിന് സാംസ്‌കാരിക സമ്മേളനം, രാത്രി ഒമ്പതിന് മതപ്രഭാഷണം, 15 ന് രാവിലെ എട്ടിന് ആദര്‍ശ സെഷന്‍, 11ന് യമാനീസ് കൗണ്‍സില്‍മീറ്റ്,ഉച്ചയ്ക്ക് ഒന്നിന് കന്നട യമാനീസ് സംഗമം, 2.30 ന് ശിഹാബ്തങ്ങള്‍ അനുസ്മരണം എന്നിവയുണ്ടാകും. വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

യമാനിയ്യ: പ്രസിഡന്റ് സയ്യിദ് ഹംസബാഫഖി തങ്ങള്‍, ജനറല്‍ സെക്രട്ടറി ആര്‍. വി. കുട്ടിഹസ്സന്‍ ദാരിമി, ട്രഷറര്‍ കെ. മരക്കാര്‍ഹാജി, വര്‍ക്കിങ്‌സെക്രട്ടറി സിംല മൂസക്കോയഹാജി, സ്വാഗതസംഘം ജനറല്‍കണ്‍വീനര്‍ കെ. പി. കോയ, കണ്‍വീനര്‍ ആര്‍. വി. അബ്ബാസ് ദാരിമി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Discuss