Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 23 January 2012

സ്റ്റേഡിയം നവീകരണം ഇനിയും വൈകും

കോഴിക്കോട്: നവീകരിക്കാനായി പൊളിച്ചിട്ട കോര്‍പറേഷന്‍ സ്റ്റേഡിയത്തിന് ശാപമോക്ഷം ഇനിയും വൈകും. കഴിഞ്ഞ സെപ്റ്റംബറില്‍ തുടങ്ങാന്‍ നിശ്ചയിച്ച പടിഞ്ഞാറ് ഭാഗത്ത് പണിയുന്ന പുതിയ ഗ്രാന്‍ഡ് സ്റ്റാന്‍ഡ് പവലിയന്‍െറ നിര്‍മാണം ഏപ്രിലിനു മുമ്പ് ആരംഭിക്കില്ളെന്നുറപ്പായി. പണി റീടെണ്ടര്‍...
ചെയ്യാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ അതിനുള്ള നടപടിക്രമങ്ങള്‍ക്ക് ചുരുങ്ങിയത് മൂന്നു മാസമെങ്കിലും വേണം. മേയില്‍ പണി തുടങ്ങിയാല്‍ തന്നെ ജൂണില്‍ കാലവര്‍ഷം ആരംഭിക്കുന്നതോടെ വീണ്ടും തടസ്സങ്ങളാകും.
പുതുക്കി പണിയാനായി 2010 സെപ്റ്റംബറില്‍ പൊളിച്ചിട്ടതാണ് പടിഞ്ഞാറേ പവലിയന്‍. പണിയാരംഭിക്കുമെന്ന് പ്രഖ്യാപനങ്ങള്‍ വന്നെങ്കിലും ഒന്നും നടന്നില്ല. തുടക്കത്തില്‍ കോര്‍പറേഷന്‍െറ സാമ്പത്തിക പ്രതിസന്ധി തടസ്സമായെങ്കിലും ഹെഡ്കോയില്‍ നിന്ന് വായ്പയെടുക്കാന്‍ തീരുമാനിച്ചതോടെ അതിന് പരിഹാരമായി. അപ്പോഴാണ് ടെന്‍ഡര്‍ പ്രശ്നമായത്.  ടെന്‍ഡര്‍ ചെയ്ത് ഒരു വര്‍ഷത്തിലേറെയായതിനാല്‍ കരാര്‍ തുക പുതുക്കണമെന്ന് ചെന്നൈയിലെ കരാര്‍ കമ്പനി ആവശ്യപ്പെട്ടു.  ഈ ആവശ്യ അംഗീകരിക്കാനാവില്ളെന്ന് വര്‍ക്സ് ടെക്നിക്കല്‍ കമ്മിറ്റിയില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ ശഠിച്ചതോടെയാണ് റീടെന്‍ഡറിലേക്ക് നീങ്ങിയത്.  അതിനിടെ കണ്‍സള്‍ട്ടന്‍റിനെ മാറ്റി.  ഇപ്പോള്‍ ഗാലറി നിര്‍മാണം എന്നു തുടങ്ങുമെന്നതിനെക്കുറിച്ച് ഒന്നും കേള്‍ക്കുന്നില്ല.
ഇതുസംബന്ധിച്ച പുരോഗതി എവിടെയെത്തിയെന്ന് അറിയാനായി ദേശീയ ഗെയിംസ് അതോറിറ്റി ഉദ്യോഗസ്ഥരെ തിങ്കളാഴ്ച മേയര്‍ പ്രഫ.എ.കെ.പ്രേമജം തന്‍െറ ചേംബറിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. 18 കോടി രൂപ ചെലവിട്ട് നടത്തുന്ന നവീകരണപ്രവൃത്തിയില്‍ ആകെ ചെലവിന്‍െറ  55 ശതമാനം ദേശീയ ഗെയിംസ്  അതോറിറ്റിയും 45 ശതമാനം കോര്‍പറേഷനും വഹിക്കാനാണ് ധാരണ. നിര്‍മാണത്തിന്‍െറ പൂര്‍ണ ഉത്തരവാദിത്തം അതോറിറ്റിക്കാണ്. പണി തീരുന്ന മുറക്ക് പണം കോര്‍പറേഷന്‍ നല്‍കും.
അതിനിടെ പാതിസ്റ്റേഡിയത്തില്‍ അടുത്തമാസം നായനാര്‍ സ്വര്‍ണക്കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്‍റ് നടത്താനുള്ള ഒരുക്കങ്ങളുമായി സംഘാടകര്‍ മുന്നോട്ടുപോവുകയാണ്.

Discuss