Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Tuesday, 31 January 2012

ആള്‍ബലത്തില്‍ കാന്തപുരത്തിന്‍െറ മറുപടി

കോഴിക്കോട്: എതിരാളികളുടെ വെല്ലുവിളികള്‍ക്ക് അനുയായികളുടെ സംഘബലമുയര്‍ത്തി കാന്തപുരത്തിന്‍െറ മറുപടി. തിങ്കളാഴ്ച കോഴിക്കോട്ട് സംഘടിപ്പിച്ച തിരുകേശപ്പള്ളി ശിലാസ്ഥാപനച്ചടങ്ങ് നടത്തിയത് പതിനായിരത്തിലേറെ അനുയായികളെ സാക്ഷിനിര്‍ത്തിയായിരുന്നു.
തിരുകേശത്തിന്‍െറ ആധികാരികതയെ ചോദ്യം ചെയ്തവരെ എതിര്‍ക്കാന്‍ അത് നല്‍കിയ ഖസ്റജി കുടുംബത്തില്‍നിന്നുള്ള അഹ്മദ് മുഹമ്മദ് അല്‍ ഖസ്റജിയെ തന്നെ കൊണ്ടുവന്നു. എതിര്‍ത്തവരെ കാന്തപുരം നേരത്തേ അബൂദബിയിലേക്കു ക്ഷണിച്ചിരുന്നു. ഖസ്റജിയും ഇതുതന്നെയാണ് ആവര്‍ത്തിച്ചത്. മുംബൈയില്‍നിന്ന് എതിര്‍വിഭാഗത്തിന് തിരുകേശം

വിറ്റുവെന്നു പറയപ്പെടുന്ന കുടുംബത്തില്‍നിന്ന് പ്രതിനിധിയെ കൊണ്ടുവന്നു അനുയായികളെ ബോധ്യപ്പെടുത്തി.
ഇത്രയൊക്കെയായിട്ടും 40 കോടിയുടെ തിരുകേശപ്പള്ളി എവിടെ നിര്‍മിക്കുമെന്ന് കാന്തപുരം അനുയായികളോട് പറഞ്ഞില്ല. 40 കോടിയുടെ പള്ളിക്ക് തറക്കല്ലിട്ടത് നാല്‍പത് കല്ലുകള്‍ നിരത്തിയായിരുന്നു. കല്ലുകള്‍ നിരയൊപ്പിച്ചുവെച്ചപ്പോള്‍ മസ്ജിദിന്‍െറ വര്‍ണചിത്രം തെളിഞ്ഞു.
ഡോ. ഫരീദ് കമമെനി (മദീന), മുഹമ്മദ് മിഹ്ളാര്‍ (യമന്‍), അബൂബക്കര്‍ ഹാശിമി (ദുബൈ), വേള്‍ഡ് പീസ് കൗണ്‍സില്‍ മെംബര്‍, മുഹമ്മദ് ശാഫി (ശ്രീലങ്ക), ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, മുന്‍ കേന്ദ്രമന്ത്രി സി.എം. ഇബ്രാഹിം, സൈനുല്‍ ആബിദീന്‍ ബാഫഖി (മലേഷ്യ), ഉമറുല്‍ ഫാറൂഖ് ബുഖാരി (പൊസ്സോട്ട്), അഹ്മദ് ഹുസൈന്‍ ശിഹാബ് തിരൂര്‍ക്കാട്, പി.കെ.എസ് തങ്ങള്‍ തലപ്പാറ, ഇ. സുലൈമാന്‍ മുസ്ലിയാര്‍, പൊന്‍മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, പി.പി. മുഹിയുദ്ദീന്‍കുട്ടി മുസ്ലിയാര്‍ പാറന്നൂര്‍, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. എ.പി. അബ്ദുല്‍ ഹഖീം അസ്ഹരി തുടങ്ങിയവര്‍ പങ്കെടുത്തു.

Discuss