Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Wednesday, 11 January 2012

തീരത്തോട് ചേര്‍ന്ന് കപ്പലുകളുടെ സഞ്ചാരം; മത്സ്യത്തൊഴിലാളികള്‍ പണിമുടക്കി






തീരത്തോട് ചേര്‍ന്ന് കടലില്‍ കപ്പലുകള്‍ സഞ്ചരിച്ച് മത്സ്യവലകള്‍ നശിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികള്‍ സമരത്തിന്. ഇതിന്റെ ഭാഗമായി എലത്തൂരില്‍ ബുധനാഴ്ച മത്സ്യത്തൊഴിലാളികള്‍ പണിമുടക്കി പ്രതിഷേധിച്ചു. കടലില്‍ 50 നോട്ടിക്കല്‍ മൈല്‍ അകലത്തിലാണ് കപ്പലുകള്‍ പോകേണ്ടത് എന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഒരു വര്‍ഷത്തിലധികമായി ചെറിയ ബോട്ടുകള്‍ മത്സ്യബന്ധനം നടത്തുന്ന 20 നോട്ടിക്കല്‍..... മൈലിനുള്ളിലൂടെയാണ് കപ്പലുകളുടെ സഞ്ചാരം. ഇതുകൊണ്ട് കപ്പലിന്റെ ഭാഗം വലയില്‍ തട്ടി ലക്ഷങ്ങളുടെ നഷ്ടമാണ് ഇവര്‍ക്കുണ്ടാവുന്നത്. കടലില്‍ ഒന്നേകാല്‍ കിലോമീറ്ററോളം നീളത്തില്‍ വലയിട്ടാണ് ഇവര്‍ മീന്‍പിടിക്കുന്നത്. അതുകൊണ്ട് കപ്പല്‍ കടന്നു പോവുമ്പോള്‍ വലയുടെ അത്രയും ഭാഗം നശിച്ചുപോവും. കഴിഞ്ഞ ദിവസം മീന്‍ പിടിക്കുകയായിരുന്ന എലത്തൂര്‍ സ്വദേശിയുടെ 300 കിലോ വലയില്‍ 65 കിലോ വലമാത്രമാണ് തിരികെ ലഭിച്ചത്. ബാക്കി കപ്പല്‍ കടന്നു പോയപ്പോള്‍ മുറിഞ്ഞു പോയി. രണ്ട് ലക്ഷം രൂപ ഇതുകൊണ്ട് നഷ്ടമായെന്നും ഇവര്‍ പറയുന്നു.

വല്ലാര്‍പാടത്തുനിന്ന് മുംബൈയിലേക്കും മംഗലാപുരത്തേക്കും പോവുന്ന കപ്പലുകളാണ് ഇങ്ങനെ പ്രശ്‌നമായി മാറുന്നത്. കൊച്ചിയില്‍ നിന്ന് ഒരു കപ്പല്‍ മംഗലാപുരത്തെത്തുമ്പോള്‍ 300 പേരുടെ വലകളെങ്കിലും മുറിഞ്ഞു പോവുമെന്ന് തൊഴിലാളികള്‍ പറയുന്നു. രാത്രികാലങ്ങളിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാറുള്ളത്. കപ്പല്‍ വരുമ്പോള്‍ തീകത്തിച്ച് സിഗ്‌നല്‍ കൊടുത്താലും വഴിമാറിപ്പോകില്ല. കപ്പല്‍ കടന്ന് വരുമ്പോള്‍ വലയുമായും ബോട്ടുമായി ചേര്‍ത്ത് കെട്ടിയ കയര്‍ അറുത്തുമാറ്റി രക്ഷപ്പെടുകയാണ് പതിവെന്നും ഇവര്‍ പറയുന്നു. അല്ലെങ്കില്‍ ഓളം തട്ടിബോട്ടുകള്‍ മുങ്ങിപ്പോവും. അതുകൊണ്ട് ജീവന്‍ പണയംവെച്ചാണ് മത്സ്യബന്ധനം നടത്തുന്നതെന്നാണ് ഇവര്‍ പറയുന്നത്. വളരെ നീളത്തില്‍ വലയിടുന്നതിനാല്‍ കപ്പല്‍ വരുമ്പോള്‍ പെട്ടെന്ന് വലിച്ചെടുക്കാനാവില്ല. അതുകൊണ്ട് വലയില്‍ കുടുങ്ങിയ മത്സ്യവും നഷ്ടപ്പെട്ടുപോവുന്നുണ്ട്. കുറച്ച് ദൂരം ലാഭിക്കാനാണ് കപ്പലുകള്‍ മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കുന്നതെന്ന് ഇവര്‍ പറയുന്നു. ഈ രീതി കപ്പലുകള്‍ തുടര്‍ന്നാല്‍ തങ്ങളുടെ തൊഴില്‍ പ്രതിസന്ധിയിലാവുമെന്ന് ഇവര്‍ പറയുന്നു. കോസ്റ്റ് ഗാര്‍ഡിനും ഫിഷറീസ് വകുപ്പിനും പരാതി നല്‍കിയിട്ട് ഫലമുണ്ടാവുന്നില്ലെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

Discuss