കോഴിക്കോട്: ലീഗ് നേതാവ് പി വി അബ്്ദുല്‍ വഹാബ്, ഡോ. ഫസല്‍ ഗഫൂര്‍ തുടങ്ങി 268 പേരുടെ ഫോണും ഇ-മെയിലും ചോര്‍ത്താന്‍ ഉത്തരവിട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്ഥാനം രാജിവെക്കണമെന്ന് നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി ടി എ റഹിം എം.എല്‍.എ ആവശ്യപ്പെട്ടു. ഒരു പ്രത്യേക സമൂദായത്തില്‍ പെട്ടവരുടെ രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള ഗൂഡാലോചന നടന്നത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണെന്നത് ഞെട്ടലുളവാക്കുന്നു. കേരള ചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത ഈ സംഭവത്തിനു പിറകിലെ ഗൂഡാലോചന പുറത്ത് കൊണ്ടു വരുന്നതിന് സി.ബി.ഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
സമുദായങ്ങള്‍ക്കിടയില്‍ സംശയത്തിന്റെ വിത്തു പാകുന്നതിന് ഇടയാക്കുന്നതുമായ രഹസ്യം ചോര്‍ത്തല്‍ നീക്കത്തിന് ഉത്തരവാദിയായ ഉമ്മന്‍ചാണ്ടിക്കുള്ള പിന്തുണ പിന്‍വലിക്കാന്‍ മുസ്്ലിം ലീഗ് നേതൃത്വം ആര്‍ജവം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.