മാനാഞ്ചിറ മോഡല്‍ സ്കൂളിന് സമീപം ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ എം.എ. റോസമ്മ ഉദ്ഘാടനം ചെയ്തു. അവരുടെ നേതൃത്വത്തില്‍ വൈകുന്നേരം മൂന്നുമണി മുതലാണ് നടക്കാവ് ഗവ. ഗേള്‍സ് സ്കൂളിലെ 22 കുട്ടികള്‍ പരിശോധനക്കിറങ്ങിയത്. 200ഓളം വാഹനങ്ങള്‍ പരിശോധിച്ചതില്‍ 60 ലേറെ നിയമലംഘനങ്ങള്‍ പിടികൂടി. ഹെല്‍മറ്റ് ധരിക്കാത്ത 40 പേരും സീറ്റ്ബെല്‍റ്റ് മുറുക്കാത്ത 22 പേരും ഇതില്‍പെടുന്നു. നിയമംലംഘിച്ചവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയശേഷം റോഡ് സേഫ്റ്റി അതോറിറ്റി തയാറാക്കിയ ലഘുലേഖകളും നല്‍കി. വാരാചരണ ഭാഗമായി രാവിലെ റഹ്മാനിയ സ്കൂളില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പി.എം. ഷബീറിന്‍െറ നേതൃത്വത്തില്‍ നൂറ് വിദ്യാര്‍ഥികള്‍ക്ക് പരിശീലന ക്ളാസ് നടത്തി. എലത്തൂരില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് സമീപം ടാങ്കര്‍ ലോറി ഡ്രൈവര്‍മാര്‍ക്ക് നടത്തിയ ബോധവത്കരണത്തില്‍ എ.എം.വി.ഐ വി.വി. ഫ്രാന്‍സിസ് ക്ളാസെടുത്തു. 55 തൊഴിലാളികള്‍ ക്ളാസിനെത്തി. റോഡ് സുരക്ഷയെപ്പറ്റി മോട്ടോര്‍ വാഹനവകുപ്പും ജീവനക്കാരുടെ സംഘടനകളും തയാറാക്കിയ ലഘുചിത്രങ്ങളുടെ എല്‍.സി.ഡി പ്രദര്‍ശനം കാരന്തൂര്‍, ചെലവൂര്‍, മെഡിക്കല്‍ കോളജ് ഭാഗങ്ങളില്‍ നടന്നു.
ഇന്നുച്ചക്ക് ടാക്സി വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് റിട്ട. അസി.
ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ പി.എന്‍. രാജിന്‍െറ നേതൃത്വത്തില്‍
ചേവായൂരില്‍ ക്ളാസ് നടക്കും. ഡ്രൈവിങ് സ്കൂള്‍ അസോസിയേഷന്‍
ആഭിമുഖ്യത്തില്‍ റോഡ് ഷോയുമുണ്ടാകും