953 ദിവസം മലപ്പുറം കളക്ടറേറ്റ് നടയിലും 17 ദിവസം സെക്രട്ടേറിയറ്റിന് മുന്നിലും സമരം നടത്തിയ മദ്യനിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ഫാ. വര്‍ഗീസ് മുഴുത്തേറ്റ്, ജന. സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ക്കാണ് കേളപ്പജി നഗര്‍ മദ്യനിരോധന സമിതി മുചുകുന്നില്‍ സ്വീകരണം നല്കിയത്. ജില്ലാ പഞ്ചായത്ത് അംഗം കെ. ശങ്കരന്‍ ഉദ്ഘാടനം ചെയ്തു.
വി.എം. രാഘവന്‍ അധ്യക്ഷതവഹിച്ചു. മൂടാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. ജീവാനന്ദന്‍, അബ്ദുള്‍ സലാം അടിവാരം, അഡ്വ. സുജാതവര്‍മ, വാര്‍ഡ് മെമ്പര്‍ കെ.ടി. പങ്കജം, എ.ജി. ഗോവിന്ദന്‍, പപ്പന്‍ കന്നാട്ടി, സി. ചന്തുക്കുട്ടി, വി.കെ. ദാമോദരന്‍, കെ.എം. കുഞ്ഞിക്കണാരന്‍ എന്നിവര്‍ പ്രസംഗിച്ചു.