കോഴിക്കോട്: സഹകരണ മേഖലയില്‍ രാജ്യത്തെ ആദ്യത്തെ ഐ.ടി സംരംഭമായ യു.എല്‍ സൈബര്‍ പാര്‍ക്ക് പ്രവര്‍ത്തനസജ്ജമായി. 600 കോടി മുതല്‍മുടക്കില്‍ മലബാറിലെ ആദ്യത്തെ സൈബര്‍ പാര്‍ക്കിന്‍െറ ‘ക്വിക്ക് സ്പേസ്’ ആണ് ഉദ്ഘാടനത്തിനൊരുങ്ങിയത്. ജനുവരി 15നു മുമ്പ് ഐ.ടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി.........
ഉദ്ഘാടനം ചെയ്യും.
മൂന്നുനില കെട്ടിടമാണ് ക്വിക്ക് സ്പേസിനുള്ളത്. താഴെ കോഫി ഷോപ്പ്,
എ.ടി.എം, ഓഫിസ് എന്നിവയും മുകള്‍നില ഐ.ടി കമ്പനികള്‍ക്കുള്ളതുമാണ്. ഇതിനകം
മൂന്നുകമ്പനികള്‍ സംരംഭത്തിനായി ഇവിടെ എത്തിയിട്ടുണ്ട്.
ഉദ്ഘാടനംചെയ്യുന്നതോടെ ഇവര്‍ പ്രവര്‍ത്തനം ആരംഭിക്കും.
മൂന്നുകോടിയാണ് ക്വിക്ക് സ്പേസിന്‍െറ ചെലവ്. 10,000 ചതുരശ്ര അടിയാണ് വിസ്തീര്‍ണം. സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍, സാമൂഹികക്ഷേമ മന്ത്രി എം.കെ. മുനീര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. ഉദ്ഘാടന തീയതി തീരുമാനിച്ചില്ളെന്ന് അധികൃതര്‍ പറഞ്ഞു. 2010 മേയ് 17നാണ് യു.എല്‍ സൈബര്‍ പാര്‍ക്കിന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ തറക്കല്ലിട്ടത്. സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കിനു സമീപമാണ് ഈ പാര്‍ക്കും.
പരിസ്ഥിതി സൗഹൃദമായ പാര്‍ക്കായാണ് നിര്‍മിക്കുന്നത്. 2012 ഡിസംബറോടെ പ്രധാന കെട്ടിടത്തിന്‍െറ പണി പൂര്‍ത്തിയാവും. 26.11 ഏക്കര്‍ സ്ഥലത്താണ് യു.എല്‍. സൈബര്‍ പാര്‍ക്ക് സ്ഥാപിക്കുന്നത്. ഇതില്‍ 25.11 ഏക്കറും പ്രത്യേക സാമ്പത്തിക മേഖല (സെസ്) ആണ്. 1925ല്‍ രൂപവത്കരിച്ച ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയാണ് സൈബര്‍ പാര്‍ക്ക് സ്ഥാപിക്കുന്നത്. ഐ.ടി കമ്പനികള്‍ക്ക് സംരംഭം തുടങ്ങുന്നതിന് ആവശ്യമായ സൗകര്യമാണ് പാര്‍ക്കില്‍ ഒരുക്കുന്നത്.