ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Saturday, 24 December 2011
അത്തോളി:എന്‍ജിനീയറിങ് പ്രതിഭയ്ക്ക് സ്വീകരണം നല്‍കുന്നു
അത്തോളി: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇലക്ട്രിക്കല്‍
ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എന്‍ജിനീയേഴ്‌സിന്റെ അന്താരാഷ്ട്ര പുരസ്‌കാരം
നേടിയ ആദ്യമലയാളി ശശി പിലാച്ചേരിക്ക് ജന്മനാടായ കൊളത്തൂരില്‍ സ്വീകരണം
നല്‍കുന്നു. ഡിസംബര്‍ 31ന് വൈകുന്നേരം കൊളത്തൂര്‍ കൃഷ്ണവിലാസം
എല്‍.പി.സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന അനുമോദന സമ്മേളനം മന്ത്രി
കെ.പി.മോഹനന്‍ ഉദ്ഘാടനം ചെയ്യും. ഇ.ടി.മുഹമ്മദ് ബഷീര്‍ എം. പി. ഉപഹാര
സമര്‍പ്പണം നടത്തും. എം.കെ.രാഘവന്‍ എം.പി. അധ്യക്ഷനും എം.എല്‍.എ. മാരായ
പുരുഷന്‍ കടലുണ്ടി, എ.കെ.ശശീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കാനത്തില്‍ ജമീല എന്നിവര്‍ പങ്കെടുക്കും. ഐ.ടി. സംഗമം , സാംസ്‌കാരിക
ഘോഷയാത്ര , ശാസ്ത്ര പ്രദര്‍ശനം എന്നിവ നടക്കും.