ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Tuesday, 20 December 2011
ചേമഞ്ചേരി:ഗുരുജനസംഗമം നടത്തി
ചേമഞ്ചേരി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ചേമഞ്ചേരി
മണ്ഡലം സമ്പൂര്‍ണ സമ്മേളനത്തിന്റെ ഭാഗമായി ഗുരുജന സംഗമം നടത്തി.
സ്വാതന്ത്ര്യസമര സേനാനി കുട്ടപ്പനായര്‍, സ്വാതന്ത്ര്യസമര സേനാനികളായ കാരോളി
അപ്പുനായരുടെ ഭാര്യ പത്തംകണ്ടി മീനാക്ഷിഅമ്മ. മേലേടുത്ത് അപ്പുനായരുടെ
ഭാര്യ കാര്‍ത്ത്യായനിഅമ്മ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കെ.പി.സി.സി.
എക്‌സിക്യൂട്ടീവ് അംഗം കെ.പി.അനില്‍കുമാര്‍ ഷാള്‍ അണിയിച്ചു. ഡി.സി.സി.
വൈസ് പ്രസിഡന്റ് യു.രാജീവന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ.സുരേന്ദ്രന്‍,
ഉണ്ണികൃഷ്ണന്‍ പൂക്കാട്, മാടഞ്ചേരി സത്യനാഥന്‍, കണ്ണഞ്ചേരി വിജയന്‍,
ടി.പി.രവീന്ദ്രന്‍, എന്‍.കെ.കെ.മാരാര്‍, വി.കെ.രാഘവന്‍ എന്നിവര്‍
പ്രസംഗിച്ചു.