സ്വന്തം ലേഖകന്‍
കാട്ടിലപീടിക: വ്യാപാര വ്യവസായ ഏകോപന സമിതി സംസ്ഥാന വ്യാപകമായി നടത്തിയ കടയടപ്പ് സമരം കാട്ടിലപീടികയിലും പൂര്‍ണ്ണം. മെഡിക്കല്‍ ഷോപ്പുകളല്ലാത്ത എല്ലാ കടകളും അടഞ്ഞ് കിടന്നത് ചെറുകിട കച്ചവടക്കാര്‍ തുടച്ച് പോകേണ്ടുന്ന തരത്തില്‍ വിദേശകുത്തകകള്‍ക്ക് അനുകൂലമായി നിയമനിര്‍മ്മാണം നടത്തിയ അധികാരി വര്‍ഗ്ഗത്തിന് കനത്ത ഒരു പ്രഹരമായി.