ദേശീയ പാതയില്‍ സ്ഥിരം ഗതാഗതകുരുക്കിന് കുപ്രസിദ്ധിയാര്‍ജിച്ച കോരപ്പുഴപാലത്തില്‍ സിഗ്നല്‍ ലൈറ്റ് വരുന്നു. തിങ്കളാഴ്ച രാത്രിയില്‍ സ്ഥാപിച്ച സിഗ്നലിന് ഇനി ഇലക്ട്രിക് വര്‍ക്കും ടെക്നിക്കല്‍ പ്രോഗ്രാമിങ്ങും മാമ്രാണ് ബാക്കിയുള്ളത്. ഒരാഴ്ചക്കുള്ളില്‍ തന്നെ സംവിധാനം പ്രവര്‍ത്തനക്ഷമമാകും എന്നാണ് കണ്ണന്‍കടവ് ന്യൂസിന് കിട്ടിയ വിവരം.
സാധാരണ മഴക്കാലത്ത് റോഡിലെ പുഴകളും ഗട്ടറുകളും വേനല്‍കാലത്ത് പൊടിക്കാറ്റും അതിന് പുറമേ ട്രഫിക്ക് ബ്ലോക്കും സഹിച്ചിരുന്ന വാഹന ഉടമകള്‍ക്ക് മരുഭൂമിയിലെ കുളിര്‍കാറ്റാണ് ഇപ്പോള്‍ സ്ഥാപിക്കുന്ന സിഗ്നല്‍ ലൈറ്റ്. ഗതാക്കുരുക്കിന് ഇത് ഒരു പരിഹാരമാകും എന്ന ശുഭാപ്തി വിശ്വാസത്തോടെ കണ്ണന്‍കടവ് ന്യൂസ് ടീം.