കോട്ടയം: ശാസ്ത്രീയമായി പരീക്ഷിച്ച് ഉറപ്പിക്കാതെ നടത്തുന്ന
മൂലകോശ ചികിത്സയില്‍ അപകട സാധ്യത ഏറെയെന്ന് വിദഗ്ധര്‍. എലികളടക്കമുള്ള
ജീവിവര്‍ഗങ്ങളില്‍ പരീക്ഷിച്ച് ബോധ്യപ്പെട്ട ശേഷം ആരോഗ്യമുള്ള
മനുഷ്യരില്‍ ചട്ടങ്ങള്‍ക്ക് വിധേയമായി ഫലസാധ്യത പരീക്ഷിച്ച് ഉറപ്പിച്ചാലേ
ചികിത്സാ ഘട്ടത്തിലേക്ക് കടക്കാവൂ എന്നാണ് ലോകമെങ്ങും അംഗീകരിച്ചിരിക്കുന്ന തത്ത്വം. ചില പാശ്ചാത്യ രാജ്യങ്ങളില്‍ മൂലകോശ ചികിത്സാ പരീക്ഷണത്തിനുപയോഗിച്ച എലികളുടെ തലച്ചോറില്‍ മുഴ വളര്‍ന്നതായി കണ്ടത്തെിയതിനത്തെുടര്‍ന്ന് പരീക്ഷണങ്ങള്‍ക്കുപോലും കര്‍ശന നിബന്ധനകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ശാസ്ത്രീയമായി തെളിയിക്കപ്പെടാതെ ചികിത്സ നടത്തുന്നത് വൈദ്യശാസ്ത്ര മര്യാദകള്‍ക്ക് നിരക്കുന്നതല്ളെന്ന് ഡോക്ടര്‍മാര്‍തന്നെ പറയുന്നു.
ഇന്ത്യന്‍ വൈദ്യശാസ്ത്ര ഗവേഷണ കൗണ്‍സില്‍(ഐ.സി.എം.ആര്‍)അംഗീകാരമുള്ള മരുന്നുകളേ രോഗികള്‍ക്ക് നല്‍കാവൂ എന്നാണ് രാജ്യത്ത് നിലനില്‍ക്കുന്ന ചട്ടം. ഐ.സി.എം.ആര്‍ എത്തിക്സ് കമ്മിറ്റി അല്ളെങ്കില്‍ ഐ.സി.എം.ആര്‍ അംഗീകാരമുള്ള ഏതെങ്കിലും എത്തിക്സ് കമ്മിറ്റിയാണ് മരുന്ന് ഉപയോഗത്തിന് അനുമതി നല്‍കേണ്ടത്. മൃഗങ്ങളിലും ആരോഗ്യമുള്ള മനുഷ്യരിലും പ്രയോഗിച്ചുനോക്കി പ്രശ്നങ്ങളുണ്ടായിട്ടില്ളെന്ന് ഉറപ്പുള്ള മരുന്നുകള്‍ക്കാണ് ഇങ്ങനെ അംഗീകാരം നല്‍കുന്നത്.
ഓരോ ദിവസവും സ്ഥിതി വഷളായി വരുന്ന രോഗികളില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി ഇത്തരം അംഗീകാരമില്ലാത്ത മരുന്ന് ഉപയോഗിക്കാമെന്ന അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍െറ മാനദണ്ഡം ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, ഇവരില്‍പ്പോലും കുത്തിവെപ്പുകള്‍ പരീക്ഷിക്കാന്‍ അനുവദിച്ചിട്ടില്ല. എന്നാല്‍, നട്ടെല്ലിനോ സുഷുമ്നാ കാണ്ഡത്തിനോ പരിക്കേറ്റവരെ ഈ ഗണത്തില്‍ പെടുത്താനാകില്ളെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. ശയ്യാവലംബികളാണെങ്കിലും അവരുടെ അവസ്ഥ ദിനംപ്രതി മോശമായി വരുന്നു എന്നു പറയാനാകില്ളെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
കോട്ടയത്തെ മജ്ജ ചികിത്സാ പരീക്ഷണം രോഗികളില്‍ പ്രതീക്ഷ ഉണര്‍ത്തി കബളിപ്പിക്കുന്നതാണെന്നും ഈ ഡോക്ടര്‍മാര്‍ പറയുന്നു. നിശ്ചിത കുത്തിവെപ്പ് എടുത്താല്‍ എഴുന്നേറ്റ് നടക്കാമെന്ന പ്രതീക്ഷയിലാണ് ആളുകള്‍ ചികിത്സക്ക് തയാറാകുന്നത്. പലയിടത്തുനിന്നും സഹായങ്ങള്‍ സ്വരൂപിച്ചു ചികിത്സ തുടങ്ങിയവര്‍ ഭൂമി വിറ്റുപോലും കുത്തിവെപ്പ് എടുക്കുകയും ഫലമില്ലാതെ നിരാശരായി കഴിയുകയും ചെയ്യുന്ന ഉദാഹരണങ്ങള്‍ ഈ പ്രതീക്ഷാ നഷ്ടത്തിന്‍െറ മാനസികാവസ്ഥയാണ് സൃഷ്ടിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വൈദ്യശാസ്ത്ര ധാര്‍മികതയുടെ ലംഘനം എന്നതിനെക്കാള്‍ കടുത്ത മനുഷ്യാവകാശ ലംഘനമായി ഈ ചികിത്സ മാറുകയാണെന്ന് നട്ടെല്ല് രോഗികളുടെ ചികിത്സയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ മാധ്യമത്തോട് പറഞ്ഞു.
മജ്ജചികിത്സാ പരീക്ഷണത്തിനൊപ്പം തീവ്ര ഫിസിയോ തെറപ്പിയും വ്യായാമങ്ങളും ഡോക്ടര്‍ നിര്‍ദേശിക്കുന്നുണ്ട്. കാലങ്ങളായി ഫിസിയോ തെറപ്പിയോ വ്യായാമങ്ങളോ ചെയ്യാത്തവരാണ് നട്ടെല്ല് രോഗികളില്‍ ഏറെയുമെന്നതിനാല്‍ കുത്തിവെപ്പിനൊപ്പമുള്ള ഈ തീവ്രപരിചരണം രോഗികളില്‍ ആശ്വാസത്തിന്‍െറ പ്രതീതി സൃഷ്ടിക്കുകയും കൂടുതല്‍ കുത്തിവെപ്പിനും തുടര്‍ ചികിത്സക്കും പ്രേരിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പരീക്ഷണത്തിന് വേണ്ടി രോഗികള്‍ ഒരു വിധത്തിലും പണം മുടക്കേണ്ടതില്ല എന്നാണ് ചട്ടം. മജ്ജചികിത്സക്ക് വിധേയരാകുന്നവരോട് ഡോക്ടര്‍ പലവിധത്തിലുള്ള പരിശോധനകള്‍ക്കും നിര്‍ദേശിക്കുന്നുണ്ട്. ഇതിന് ഭാരിച്ച ചെലവും ഇവര്‍ക്ക് വരുന്നുണ്ട്. മരുന്ന് പരീക്ഷണത്തില്‍ എല്ലാ പരിശോധനയും ബന്ധപ്പെട്ട ഡോക്ടറുടെ അല്ളെങ്കില്‍ സ്ഥാപനത്തിന്‍െറ ചെലവിലായിരിക്കണമെന്നാണ് ചട്ടം അനുശാസിക്കുന്നത്.

No comments:
Post a Comment