കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ വികസന ബ്ളോക്കുകള്‍ മുഖേന
നടപ്പാക്കുന്ന ദാരിദ്ര്യലഘൂകരണ പദ്ധതിയില്‍ പൊതുമേഖലാ ബാങ്കുകള്‍
ഈടാക്കുന്നത് കഴുത്തറുപ്പന്‍ പലിശ. സ്വാതന്ത്ര്യത്തിന്‍െറ
സുവര്‍ണജൂബിലിയുടെ ഭാഗമായി നടപ്പാക്കിയ സ്വര്‍ണജയന്തി ഗ്രാമീണ
സ്വയംതൊഴില്‍ പദ്ധതിയുടെ (എസ്.ജി.എസ്.വൈ) പേരിലാണ് ബാങ്കുകളുടെ
പകല്‍ക്കൊള്ള. ദേശീയ
തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സംയോജിത ഗ്രാമവികസന പരിപാടിയുടെ (ഐ.ആര്‍.ഡി.പി) തുടര്‍ച്ചയായ സ്വയംതൊഴില്‍ പദ്ധതിയാണിത്.
ചുരുങ്ങിയത് 10 പേരടങ്ങുന്ന സ്വയം സഹായ സംഘങ്ങള്‍ക്കാണ് എസ്.ജി.എസ്.വൈ പദ്ധതിയനുസരിച്ച് സബ്സിഡിയോടെ വായ്പ ലഭ്യമാവുക. പദ്ധതി തുകയുടെ 50 ശതമാനമാണ് സബ്സിഡിയെങ്കിലും പരമാവധി ഇത് 1.25 ലക്ഷം രൂപവരെയേ ലഭിക്കുകയുള്ളൂ. ഭൂരിഭാഗം സംഘങ്ങളുടെയും വായ്പ സബ്സിഡിയുടെ പല മടങ്ങായിരിക്കും. ഇതിന്മേലാണ് ബാങ്കുകള്‍ വലിയ പലിശ ഈടാക്കുന്നത്. 12 മുതല്‍ 15 വരെ ശതമാനമാണ് പലിശനിരക്ക്. പലിശഭാരം താങ്ങാനാവാതെ സംരംഭങ്ങള്‍ പലതും അടച്ചുപൂട്ടുകയാണിപ്പോള്‍. പട്ടികജാതി, വര്‍ഗ വിഭാഗങ്ങള്‍ക്കും വികലാംഗര്‍ക്കും നല്‍കുന്ന വ്യക്തിഗത സ്വയംതൊഴില്‍ വായ്പകളുടെ അവസ്ഥയും ഇതുതന്നെയാണ്. ഓരോ വര്‍ഷവും പുതിയ സംഘങ്ങളെ കണ്ടത്തെി സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രേരിപ്പിക്കുന്ന ഉദ്യോഗസ്ഥന്മാരാകട്ടെ സബ്സിഡിയെക്കുറിച്ച് വാചാലരാകുമ്പോള്‍ പലിശയെക്കുറിച്ച് മൗനം പാലിക്കുകയാണ് പതിവ്. വാര്‍ഷിക ലക്ഷ്യം തികക്കാന്‍ മുകളില്‍നിന്ന് സമ്മര്‍ദമുള്ളതുകൊണ്ടാണത്രെ പലരും ഈ കെണിയെക്കുറിച്ച് മിണ്ടാതിരിക്കുന്നത്.

No comments:
Post a Comment